എം​സി റോ​ഡി​ല്‍ അ​ടൂ​ര്‍ മു​ത​ല്‍ ക​ഴ​ക്കൂ​ട്ടം വ​രെ പ്ര​ത്യേ​ക പോ​ലീ​സ് പ​രി​ശോ​ധ​ന
Sunday, May 19, 2019 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ല്‍ അ​ടൂ​ര്‍ മു​ത​ല്‍ ക​ഴ​ക്കൂ​ട്ടം വ​രെ ഓ​രോ പ​ത്ത് കി​ലോ മീ​റ്റ​റി​ലും അ​ടു​ത്ത മാ​സം മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. എം​സി റോ​ഡി​ൽ അ​ടൂ​ർ മു​ത​ൽ ക​ഴ​ക്കൂ​ട്ടം വ​രെ​യു​ള്ള 80 കി​ലോ മീ​റ്റ​ര്‍ ദൂ​ര പ​രി​ധി​യി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സ് പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​ന്ന​ത്.
ഓ​രോ പ​ത്ത് കി​ലോ മീ​റ്റ​റി​നു​ള്ളി​ലും പ​രി​ശോ​ധ​ന​യ്ക്കാ​യി ഒ​രു വാ​ഹ​നം ഉ​ണ്ടാ​കും ഓ​രോ വാ​ഹ​ന​ത്തി​ലും മൂ​ന്നോ​ളം ഉ​ദ്യോ​ഗ​സ്ഥ​രും ആ​ധു​നി​ക പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കും. ഇ​വ​ര്‍​ക്കാ​യു​ള്ള പ​രി​ശീ​ല​ന ക്ലാ​സ്‌ കൊ​ട്ടാ​ര​ക്ക​ര ജൂ​ബി​ലി മ​ന്ദി​ര​ത്തി​ല്‍ ആ​രം​ഭി​ച്ചു. കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ .​ജി സൈ​മ​ണ്‍ ക്ലാ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ര​ക്ഷി​ത ഇ​ട​നാ​ഴി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് മാ​നേ​ജ്‌​മ​ന്‍റ് ആ​ന്‍​ഡ്‌ റോ​ഡ്‌ സേ​ഫ്റ്റി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ നേ​ത്ര​ത്വ​ത്തി​ല്‍ ബ്രി​ട്ടീ​ഷ് കാ​ര​നാ​യ മൈ​ക് ടെ​ല്ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത് .
ഒ​ന്പ​ത് ട്രെ​യി​നി​ങ് സെ​ക്ഷ​നു​ക​ളി​ലാ​യി 160 ന് ​മു​ക​ളി​ൽ പോ​ലീ​സു​കാ​ർ​ക്കും മു​പ്പ​തി​ന് മു​ക​ളി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ട്രെ​യി​നിം​ഗ് ന​ൽ​കി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
എ​എ​സ്പി ഷാ​ന​വാ​സ്‌ , ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​കെ സു​ള്‍​ഫീ​ക്ക​ർ, റി​ട്ട. ഡി​വൈ​എ​സ്പി ജേ​ക്ക​ബ് ജെ​റോം, റ്റി.​ആ​ർ.​എ​ൽ ഫാ​ക്ക​ൽ​റ്റീ​സു​മാ​രാ​യ ടോ​ണി മാ​ത്യു, ര​വി​ശ​ങ്ക​ർ, എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.