അ​വ​ധി​ക്കാ​ല​ത്തും അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി
Sunday, May 19, 2019 11:26 PM IST
പ​ത്ത​നാ​പു​രം: അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​വ​ധി​ക്കാ​ല​ത്തും കു​ട്ടി​ക​ളി​ല്‍ നി​ന്നും ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. വേ​ന​ല്‍ അ​വ​ധി​ക്കാ​ല​ത്ത് ര​ണ്ട് മാ​സം പൂ​ര്‍​ണ​മാ​യും വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് അ​വ​ധി​യാ​ണ്.എ​ന്നാ​ല്‍ ഏ​പ്രി​ലി​ലും മേ​യി​ലും ഫീ​സ് ജൂ​ണി​ല്‍ അ​ട​യ്ക്കാ​നാ​ണ് നി​ര്‍​ദേ​ശം. ഇ​താ​ക​ട്ടെ പ്രൈ​മ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​യ്യാ​യി​രം രൂ​പ വ​രെ​യും ഹൈ​സ്ക്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ണ്ട​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്‌ പ​തി​നാ​യി​രം രൂ​പ വ​രെ​യു​മാ​ണ്.
ഇ​തി​ല്‍ കാ​യി​ക പ​രീ​ശി​ല​നം, കം​പ്യൂ​ട്ട​ര്‍, ട്യൂ​ഷ​ന്‍, സ്കൂ​ള്‍ ബ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ഫീ​സ് ഇ​ടാ​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ ര​ക്ഷി​താ​വി​ന്‍റെ സാ​മ്പ​ത്തി​ക നി​ല മ​ന​സി​ലാ​ക്കി നി​ര്‍​മ്മാ​ണ​ഫ​ണ്ടി​ലേ​ക്ക് പ​ണം പി​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ അ​വ​ധി​ക്കാ​ല​ത്ത് ഒ​രു ദി​വ​സം പോ​ലും കം​പ്യൂ​ട്ട​ര്‍ പ​ഠ​ന​മോ ട്യൂ​ഷ​നോ സ്കൂ​ളു​ക​ളി​ല്‍ ന​ട​ത്താ​റി​ല്ല. സ്കൂ​ള്‍ ബ​സു​ക​ളു​ടെ ടെ​സ്റ്റിം​ഗി​ന​ട​ക്കം പ​ണം ന​ല്‍​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ര​ക്ഷി​താ​ക്ക​ള്‍.
ഇ​ത്ത​രം പ​ണ​പി​രി​വു​ക​ള്‍ ന​ട​ത്തി​യാ​ല്‍ പോ​ലും പ​ല സ്്കൂ​ളു​ക​ളി​ലും താ​ല്‍​ക്കാ​ലി​ക ഷെ​ഡു​ക​ളി​ലാ​ണ് അ​ധ്യ​യ​നം ന​ട​ക്കു​ന്ന​ത്. അ​വ​ധി​ക്കാ​ല​ത്ത് അ​ധ്യാ​പ​ക​ര്‍​ക്കോ അ​ന​ധ്യാ​പ​ക​ര്‍​ക്കോ വേ​ത​നം കൊ​ടു​ക്കാ​റി​ല്ല എ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ. ഇ​തി​നു​പു​റ​മെ നി​ര​വ​ധി ത​വ​ണ യൂ​ണി​ഫോ​മി​നും കാ​ര്‍​ഡി​നും മ​റ്റു​മാ​യി പ​ണം പി​രി​വും ന​ട​ക്കു​ന്നു​ണ്ട്.
നോ​ട്ട് ബു​ക്കു​ക​ള്‍ പോ​ലും പു​റ​ത്തു​നി​ന്നു ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ഇ​ര​ട്ടി​വി​ല ഈ​ടാ​ക്കി സ്കൂ​ളു​ക​ളി​ല്‍ നി​ന്നും വാ​ങ്ങ​ണ​മെ​ന്ന​തും നി​ര്‍​ബ​ന്ധ​മാ​ണ്. സ്കൂ​ളി​ല്‍ ന​ട​ക്കു​ന്ന കും​ഫു, ക​രാ​ട്ടേ, മ​റ്റ് കാ​യി​ക​യി​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​കം ഫീ​സാ​ണ്. കു​ട്ടി​ക​ളെ ഫീ​സ് ന​ല്‍​കാ​ന്‍ താ​മ​സി​ച്ചാ​ല്‍ പ്രൈ​മ​റി ക്ലാ​സി​ലെ കു​ട്ടി​ക​ളെ വ​രെ പു​റ​ത്തി​റ​ക്കി നി​ർ​ത്താ​റു​ണ്ടെ​ന്നും ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു. നി​ര​വ​ധി ത​വ​ണ ര​ക്ഷി​താ​ക്ക​ള്‍ മാ​നേ​ജ്മെ​ന്‍റി​നോ​ട് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.