കാ​ഷ്യു ക്ഷേ​മ​നി​ധി ഫ​ണ്ട് തി​രി​മ​റി വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണം: കേ​ന്ദ്ര​കൗ​ണ്‍​സി​ല്‍
Sunday, May 19, 2019 11:26 PM IST
കൊ​ല്ലം: ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി ആ​ശ്വാ​സ​ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് വ​ഴി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഫാ​ക്ട​റി യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കി​യ ആ​ശ്വാ​സ ധ​ന​സ​ഹാ​യ​ത്തി​ല്‍ വ​ന്നി​ട്ടു​ള്ള തി​രി​മ​റി​യെ​ക്കു​റി​ച്ച് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കേ​ന്ദ്ര​കൗ​ണ്‍​സി​ല്‍ (എ​ഐ​ടി​യു​സി) സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
തൊ​ഴി​ലാ​ളി​ക​ളോ​ട് ബാ​ദ്യ​ത​യി​ല്ലാ​ത്ത ഡെ​പ്യൂ​ട്ടേ​ഷ നി​ല്‍ ക​യ​റി​പ്പ​റ്റു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രും താ​ല്‍​ക്കാ​ലി​ക ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി ക്ക​പ്പെ​ട്ട ചി​ല​രും ചേ​ര്‍​ന്നു ന​ട​ത്തി​യ തി​രി​മ​റി​യെ​ക്കു​റി​ച്ച് തൊ​ഴി​ലാ​ളി​ക​ളി​ല്‍ സം​ശ​യം നി​ല​നി​ല്‍​ക്കു​ന്നു. അ​ന്വേ​ഷ​ണം വേ​ണ്ട​വി​ധ​ത്തി​ല്‍ മു​ന്നോ​ട്ടു പോ​കു​ന്നി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ബോ​ര്‍​ഡ് ന​ട​ത്തി​യി​ട്ടു​ള്ള സാ​മ്പ​ത്തി​ക വി​ത​ര​ണ​വും അ​ന്വേ​ഷ ണ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രേ​ണ്ട​തു​ണ്ട്.
ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം തോ​ട്ട​ണ്ടി സം​ഭ​രി​ച്ച് ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച കാ​ഷ്യു ബോ​ര്‍​ഡ് മു​മ്പു​ണ്ടാ​യി​രു​ന്ന വ്യ​വ​സ്ഥ​ക​ള്‍​കൂ​ടി കാ​റ്റി​ല്‍​പ്പ​റ​ത്തി തോ​ട്ട​ണ്ടി​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ്. ഇ​ത് ബോ​ര്‍​ഡി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വ്യ​തി​ച​ല​ന​മാ​ണ്. ഇ​തി​ന്‍റെ ഘ​ട​ന​യെ​യും പ്ര​വ​ര്‍​ത്ത​ന​ത്തെ​യും കു​റി​ച്ച് ഈ ​മേ​ഖ​ല​യി​ലെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി​പ്പോ​ലും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നി​ല്ല.
സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ മ​റ​വി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​പ്പ​ക്‌​സി​ല്‍ ഇ​തു​വ​രെ​യും സ്റ്റാ​ന്‍​ഡിം​ഗ് ഓ​ര്‍​ഡ​ര്‍ നി​ല​വി​ല്‍ വ​ന്നി​ട്ടി​ല്ല. ഇ​തു​മൂ​ലം ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​നെ നോ​ക്കു​കു​ത്തി​യാ​ക്കി ഉ​ദ്യോ​ഗ​സ്ഥ ദു​ഷ്പ്ര​ഭു​ത്വം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ക​യാ​ണ്. കാ​പ്പ​ക്‌​സ് ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും നേ​രി​ട്ട് വാ​ങ്ങി​യ 450 ട​ണ്‍ തോ​ട്ട​ണ്ടി​യു​ടെ ഗു​ണ​ഫ​ലം യ​ഥാ​ര്‍​ഥ ക​ര്‍​ഷ​ക​ര്‍​ക്ക് ത​ന്നെ​യാ​ണോ ല​ഭി​ച്ച​ത് എ​ന്ന​റി​യാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ണ്ട്. കാ​ഷ്യു കോ​ര്‍​പ്പ​റേ​ഷ​നി​ലും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​നു​കൂ​ല്യ ന​ഷ്ടം സം​ഭ​വി​ക്കാ​തി​രി​ക്കു​ന്ന ത​ര​ത്തി​ല്‍ തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ട്.
സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ ചി​ല വ​ന്‍​കി​ട വ്യ​വ​സാ​യി​ക​ള്‍ ഫാ​ക്ട​റി അ​ട​ച്ചി​ട്ട് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ അ​ണ്ടി​പ്പ​രി​പ്പ് കാ​ലി​ത്തീ​റ്റ​യു​ടെ പേ​രി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്ത് ആ​ഭ്യ​ന്ത​ര ക​മ്പോ​ള​ത്തി​ല്‍ ക​ള്ള​ക്ക​ച്ച​വ​ടം ന​ട​ത്തി കൊ​ള്ള​ലാ​ഭം കൊ​യ്യു​ക​യാ​ണ്. ഇ​തു ത​ട​യു​ന്ന​തി​ന് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ എ​ല്ലാ ഏ​ജ​ന്‍​സി​ക​ളും ജാ​ഗ​രൂ​ക​രാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​ണ്ട്.
ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഗ​വ​ണ്‍​മെ​ന്‍റി​നെ ത​ക​ര്‍​ത്ത് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നും, പൊ​തു​മേ​ഖ​ല​യെ ത​ക​ര്‍​ത്ത് ഈ ​വ്യ​വ​സാ​യ​ത്തെ പ​ഴ​യ കു​ടി​വ​റു​പ്പി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നും ത​ക്കം പാ​ര്‍​ത്തി​രി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്നും കേ​ന്ദ്ര​കൗ​ണ്‍​സി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് എ ​ഫ​സ​ലു​ദീ​ന്‍ ഹ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി ​ലാ​ലു റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​ന്‍ അ​നി​രു​ദ്ധ​ന്‍, ജി ​ബാ​ബു, റ്റി ​എം മ​ജീ​ദ്, അ​യ​ത്തി​ല്‍ സോ​മ​ന്‍, സി ​ജി ഗോ​പു​കൃ​ഷ്ണ​ന്‍, എ ​മ​ന്മ​ദ​ന്‍​നാ​യ​ര്‍, എ​ന്‍ പ​ങ്ക​ജ​രാ​ജ​ന്‍, വി ​സു​ഗ​ത​ന്‍, ആ​ര്‍ സു​ന്ദ​രേ​ശ​ന്‍, ഇ ​എം റ​ഷീ​ദ്, എ​ന്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എ​ന്‍ സോ​മ​രാ​ജ​ന്‍, എ​സ് അ​ഭി​ലാ​ഷ്, എ​സ് കു​ട്ട​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.