അ​ന​ർ​ഹ​ർ​ക്കാ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ 148 മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ പി​ടി​കൂ​ടി
Sunday, May 19, 2019 11:26 PM IST
പു​ന​ലൂ​ർ: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് പ​രി​ധി​യി​ൽ​ദാ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള മു​ൻ​ഗ​ണ​ന, എ​എവൈ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ഫീ​ൽ​ഡ് ത​ല പ​രി​ശോ​ധ​ന തു​ട​ങ്ങി. മൂ​ന്നു ദി​വ​സം കൊ​ണ്ട് 120 മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ളും 28 എഎവൈ റേ​ഷ​ൻ കാ​ർ​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്ത് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് ത​രം മാ​റ്റി.
ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ന​ർ​ഹ​ർ കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സോ​ഫ്റ്റ് വെ​യ​റി​ന്‍റേ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ സ​മാ​ഹ​രി​ച്ച ശേ​ഷ​മാ​ണ് നാ​ട്ടി​ട​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും നാ​ല് ച​ക്ര വാ​ഹ​നം ഉ​ള്ള​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ധ​നാ​ഢ്യ​ർ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​താ​യി കാ​ണാ​ൻ ക​ഴി​ഞ്ഞു.
വി​ദേ​ശ​ത്തും നാ​ട്ടി​ലും മെ​ച്ച​പ്പെ​ട്ട ജോ​ലി ചെ​യ്തു വ​രു​ന്ന​വ​രു​ടെ പേ​രു​ക​ൾ ഒ​ഴി​വാ​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ ഇ​ത്ത​രം കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് റേ​ഷ​ൻ വാ​ങ്ങി വ​രു​ന്ന നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം റേ​ഷ​ൻ കാ​ർ​ഡു​ക​ളെ​ല്ലാം പി​ടി​ച്ചെ​ടു​ത്ത ഉ​ട​ൻ ത​ന്നെ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​ത് കൂ​ടാ​തെ മൂ​ന്ന് മാ​സ​ത്തി​ല​ധി​ക​മാ​യി റേ​ഷ​ൻ വാ​ങ്ങാ​ത്ത 65 മു​ൻ​ഗ​ണ​ന, 12 എഎ​വൈ കാ​ർ​ഡു​ക​ളും ക​ണ്ടെ​ത്തി പൊ​തു​വി​ഭാ​ഗ​മാ​ക്കി.
റേ​ഷ​നി​ങ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ എ​സ്.​സു​രേ​ഷ്, വൈ. ​റോ​ബ​ർ​ട്ട്, വി​നോ​ദ് കെ ​സാ​ബു , എ​സ്.​എ​മി​ലി ദാ​സ്, ആ​ർ.​രാ​ജി​നാ​കു​മാ​രി എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​നി​യും മു​ൻ​ഗ​ണ​ന(​പി​ങ്ക് നി​റം), എഎ​വൈ(​മ​ഞ്ഞ നി​റം) കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന അ​ന​ർ​ഹ​ർ അ​വ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ നേ​രി​ട്ടോ റേ​ഷ​ൻ ക​ട വ​ഴി​യോ ഹാ​ജ​രാ​ക്കി പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാ​ത്ത പ​ക്ഷം 2017 ഫെ​ബ്രു​വ​രി മു​ത​ൽ വാ​ങ്ങി​യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ ഇ​ക്ക​ണോ​മി​ക് വി​ല (അ​രി: 28.61, ഗോ​ത​മ്പ്:20.81 രൂ​പ നി​ര​ക്കി​ൽ) ഈ​ടാ​ക്കു​ക​യും നി​യ​മ ന​ട​പ​ടി ആ​രംഭിക്കുകയും ചെയ്തു.