ദാ​ഹ​ജ​ല​മി​ല്ലാ​തെ മൈ​നാ​ഗ​പ്പ​ള്ളി നി​വാ​സി​ക​ൾ
Sunday, May 19, 2019 11:26 PM IST
ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​രി​ലെ ഏ​റ്റ​വും വ​ലി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യ മൈ​നാ​ഗ​പ്പ​ള്ളി ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ലേ​ക്ക്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി എം​എ​ൽ​എ ആ​യ കോ​വൂ​ർ കു​ഞ്ഞു​മോ​ന​ന്‍റെ പ​ഞ്ചാ​യ​ത്താ​യ മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ പ്ര​ത്യേ​ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളൊ​ന്നും ത​ന്നെ​യി​ല്ലാ​യെ​ന്നു​ള്ള​ത് ശ്ര​ദ്ധേ​യ​മാ​ണ്. ശാ​സ്താം​കോ​ട്ട കാ​യ​ലി​ന്‍റെ ന​ല്ല​യൊ​രു ഭാ​ഗം മൈ​നാ​ഗ​പ്പ​ള്ളി​യി​ലാ​ണെ​ന്നി​രി​ക്കെ​യാ​ണ് മൈ​നാ​ഗ​പ്പ​ള്ളി​ക്കാ​ർ​ക്ക് കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി മാ​റു​ന്ന​ത്.
ശാ​സ്താം​കോ​ട്ട കാ​യ​ലി​ൽ​നി​ന്ന് ദി​നം​പ്ര​തി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മൈ​നാ​ഗ​പ്പ​ള്ളി​യു​ടെ ത​ന്നെ ഭാ​ഗ​മാ​യ പൈ​പ്പ് റോ​ഡി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ള​മാ​ണ് കൊ​ണ്ടു പോ​കു​ന്ന​ത്. ക​ടു​ത്ത കു​ടി​വെ​ള്ളം ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് നേ​രി​ട്ട് ടാ​ങ്ക​റി​ൽ വെ​ള്ള​മെ​ത്തി​ക്കു​ക​യാ​ണ്. പ​ക്ഷേ ഇ​തെ​ല്ലാം അ​പ​ര്യാ​പ്ത​മാ​ണ്.
22 വാ​ർ​ഡു​ള്ള മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ല​വി​ൽ 13 കു​ഴ​ൽ കി​ണ​റു​ക​ളാ​ണു​ള്ള​ത്. കു​ഴ​ൽ കി​ണ​റു​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ളം പ​മ്പു ചെ​യ്യു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല, മാ​ത്ര​മ​ല്ല പ​മ്പു ചെ​യ്യു​ന്ന ജ​ലം കു​ടി​ക്കാ​ൻ ക​ഴി​യി​ല്ല. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്ന​തോ​ടെ നി​ല​വി​ൽ ര​ണ്ടു കു​ഴ​ൽ​കി​ണ​റു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
മൈ​നാ​ഗ​പ്പ​ള്ളി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ര​ണ്ടു ആ​വ​ശ്യ​ങ്ങ​ളാ​ണു​യ​രു​ന്ന​ത്. പ്ര​ത്യേ​ക കു​ടി​വെ​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യോ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​വ​ർ ഹെ​ഡ് ടാ​ങ്കു​ക​ൾ നി​ർ​മ്മി​ക്കു​ക​യോ ചെ​യ്യ​ണം. പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങ ക​രാ​ൽ ജം​ഗ്ഷ​നി​ൽ പൈ​പ്പ് റോ​ഡി​ന്‍റെ വ​ശ​ത്ത് ഒ​രേ​ക്ക​റോ​ളം സ്ഥ​ലം വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് സ്വ​ന്ത​മാ​യു​ണ്ട്. ഇ​വി​ടെ ഒ​രു വാ​ട്ട​ർ ഹെ​ഡ് ടാ​ങ്ക് നി​ർ​മ്മി​ച്ചാ​ൽ പൈ​പ്പ് ലൈ​ൻ ക​ട​ന്നു പോ​കു​ന്ന​ത് കൊ​ണ്ട് വെ​ള്ള​മെ​ത്തി​ക്കാ​ൻ പ്ര​യാ​സ​മി​ല്ല.
മൈ​നാ​ഗ​പ്പ​ള്ളി​യി​ലെ പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തും ത​യാ​റാ​ണ്. ഇ​വി​ടെ​യും ഒ​രു ടാ​ങ്ക് നി​ർ​മ്മി​ക്കു​ക​യും ഐ ​സി​എ​സി​ലു​ള്ള ടാ​ങ്കി​ലേ​ക്ക് ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്നു​ള്ള ശു​ദ്ധീ​ക​രി​ച്ച ജ​ലം എ​ത്തി​ക്കു​ക​യും ചെ​യ്താ​ൽ ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ഒ​രു പ​രി​ധി വ​രെ ആ​ശ്വാ​സ​മാ​കും.
നി​ല​വി​ൽ ആ​ദി​ക്കാ​ട് ജം​ഗ്ഷ​നി​ലു​ള്ള പ​മ്പ് ഹൗ​സി​ൽ നി​ന്നാ​ണ് ഐ​എ​സി​ലെ ടാ​ങ്കി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. ഇ​ത് കു​ടി​വെ​ള്ള​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. മാ​ത്ര​മ​ല്ല യ​ന്ത്ര​ത​ക​രാ​ർ കാ​ര​ണം ആ​ഴ്ച​ക​ളോ​ളം പ​മ്പി​ങ് മു​ട​ങ്ങു​ന്ന​ത് പ​തി​വാ​ണ്. അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​യും ഈ ​നി​ല​യി​ലു​ള്ള ക​ടു​ത്ത വേ​ന​ലും തു​ട​ർ​ന്നാ​ൽ മൈ​നാ​ഗ​പ്പ​ള്ളി​ൽ ദാ​ഹ​ജ​ലം കി​ട്ടാ​ക്ക​നി​യാ​യി മാ​റും.