കുടിവെള്ളക്ഷാമം: സാംനഗര്‌ നിവാസികൾ സമരത്തിലേക്ക്
Sunday, May 19, 2019 11:26 PM IST
കു​ള​ത്തൂ​പ്പു​ഴ: ക​ൺ​മു​ന്നി​ലൂ​ടെ കു​ടി​വെ​ള​ള ടാ​ങ്ക​റു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​മ്പോ​ൾ ഒ​രി​റ്റ് ദാ​ഹ​ജ​ല​ത്തി​നാ​യി നെ​ട്ടോ​ട്ട മോ​ടു​ന്ന സാം​ന​ഗ​ർ നി​വാ​സി​ക​ൾ ഒ​ടു​വി​ൽ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. കു​ള​ത്തൂ​പ്പു​ഴ കു​ടി​വെ​ള​ള പ​ദ്ധ​തി​യു​ടെ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് സാം​ന​ഗ​ർ കാ​ഞ്ഞി​രോ​ട്ടു​കു​ന്നി​ൽ നി​ന്നു​മാ​ണ് കു​ള​ത്തൂ​പ്പു​ഴ​യി​ലേ​യും സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വെ​ള​ള​മെ​ത്തി​ക്കു​ന്ന​ത്.
എ​ന്നാ​ൽ ജ​ല​സം​ഭ​ര​ണി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്തു​കാ​ർ​ക്കു ഇ​വി​ടെ​നി​ന്നും ഒ​റ്റ തു​ള​ളി വെ​ള​ളം പോ​ലും ല​ഭ്യ​മ​ല്ല. ഇ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ന്നാ​യി സം​ഘ​ടി​ച്ചു സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ത​ങ്ങ​ൾ​ക്കു ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​തെ ഒ​രു​തു​ള​ളി​വെ​ള​ള​വും പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​റ്റ​കെ​ട്ടാ​യി പ​റ​യു​ന്ന​ത്.
ഇ​ന്നു രാ​വി​ലെ മു​ത​ൽ കു​ടി​വെ​ള​ളം ശേ​ഖ​രി​ക്കാ​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു ജ​ല​ശു​ദ്ധീ​ക​ര​ണ വി​ത​ര​ണ​കേ​ന്ദ്രം ഉ​പ​രോ​ധി​ക്കാ​നാ​ണ് ജ​ന​ങ്ങ​ളു​ടെ നീ​ക്കം. വേ​ന​ൽ​ക​ടു​ത്ത​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ല​സ്രോ​ത​സ് എ​ല്ലാം വ​റ്റി​വ​ര​ണ്ട് പ്ര​ദേ​ശ​മാ​കെ വ​ര​ൾ​ച്ച നേ​രി​ടു​ക​യാ​ണ് ഇ​താ​ണ് ഇ​വ​രെ സ​മ​ര​ത്തി​നൊ​രു​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ​വെ​ള​ളം​എ​ത്തു​ന്ന​തും​കാ​ത്ത് വ​ഴി​വ​ക്കി​ൽ കു​ട​ങ്ങ​ളു​മാ​യി പു​ല​ർ​ച്ചെ​മു​ത​ൽ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ കാ​ര്യം ഇ​തോ​ടെ ക​ഷ്ട​ത്തി​ലു​മാ​കും.