പ്ര​കൃ​തി​യെ ആ​രാ​ധി​ക്കു​ന്ന​വ​രെ ചി​ല​ര്‍ അ​ന്ത​വി​ശ്വാ​സി​ക​ളാ​യി ആ​ക്ഷേ​പി​ക്കു​ന്നു: പി.​എ​ന്‍.​ന​രേ​ന്ദ്ര​നാ​ഥ​ന്‍​നാ​യ​ര്‍
Sunday, May 19, 2019 11:26 PM IST
പ​ന്മ​ന: സ​ര്‍​പ്പ​ത്തേ​യും വൃ​ക്ഷ​ങ്ങ​ളെ​യും പ്ര​കൃ​തി​യെ​യും ആ​രാ​ധി​ക്കു​ന്ന​വ​രെ ചി​ല ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍ അ​ന്ത​വി​ശ്വാ​സി​ക​ളാ​യി കാ​ണു​ന്നുവെ​ന്ന് എ​ന്‍​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍.​ന​രേ​ന്ദ്ര​നാ​ഥ​ന്‍​നാ​യ​ര്‍ പ​റ​ഞ്ഞു.
ച​വ​റ പ​ന്മ​ന മി​ന്നാം​തോ​ട്ടി​ല്‍ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​മ​ര സ​മ​ര്‍​പ്പ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​കൃ​തി​യെ സ്‌​നേ​ഹി​ച്ചാ​ല്‍ അ​വി​ടെ എ​വി​ടെ​യാ​ണ് അ​ന്ത​വി​ശ്വാ​സ​ത്തെ കാ​ണാ​ന്‍ പ​റ്റു​ക. അ​ല്‍​പ്പ​ജ്ഞാ​നി​ക​ളാ​യ​വ​രാ​ണ് ഇ​ത്ത​ര​കാ​രെ ആ​ക്ഷേ​പി​ക്കു​ന്ന​ത്.
ഹി​ന്ദു​ക്ക​ള്‍​ക്ക് ആ​ധ്യാ​ത്മി​ക​ത ഇ​ല്ലാ​താ​യ​താ​ണ് ഈ ​മ​തം ന​ശി​ക്കാ​ന്‍ കാ​ര​ണം. മ​റ്റ് മ​ത​ത്തി​ലെ കു​ട്ടി​ക​ള്‍ അ​വ​രു​ടെ മ​ത​ത്തെ​പ്പ​റ്റി പ​ഠി​ക്കു​മ്പോ​ള്‍ ന​മ്മു​ടെ കു​ട്ടി​ക​ള്‍ ന​മ്മു​ടെ സം​സ്‌​കാ​രം പ​ഠി​ക്കു​ന്ന​തി​ല്‍ നി​ന്ന് പി​ന്‍​മാ​റു​ന്നു. ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ ര​ക്ഷി​താ​ക്ക​ളാ​ണ്.
പ​ഠ​ന​ത്തോ​ടൊ​പ്പം ആ​ധ്യാ​ത്മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും പ്രാ​ധാ​ന്യം കൊ​ടു​ക്ക​ണം. അ​ടു​ത്ത കാ​ല​ത്ത് ചി​ല​ര്‍ ന​വോ​ഥാ​നം പ​റ​ഞ്ഞ് ന​ട​ക്കു​ന്നു​ണ്ട്. ആ​ധ്യാ​ത്മി​ക ന​വോ​ഥാ​ന​മാ​ണ് ഇ​വി​ടെ വേ​ണ്ട​ത്. പ​ല കോ​ണു​ക​ളി​ല്‍ നി​ന്നും ഹി​ന്ദു​മ​ത​ത്തെ ആ​ക്ര​മി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ല്ലാ മ​ത​ത്തി​ന്‍റെ​യും അ​മ്മ​യാ​ണ് ഹി​ന്ദു​മ​തം. സം​സ്‌​കൃ​ത പ​ഠ​നം ഇ​ല്ലാ​താ​യ​താ​ണ് ഹി​ന്ദു​വി​ന്‍റെ പ​ത​ന​ത്തി​ന് കാ​ര​ണം.
ക്ഷേ​ത്ര​ങ്ങ​ള്‍ ഒ​രു നാ​ടി​ന്‍റെ വെ​ളി​ച്ച​മാ​ണ്. അ​തി​നെ സം​ര​ക്ഷി​ക്ക​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണ്. ക്ഷേ​ത്രം ന​ശി​ച്ചാ​ല്‍ ഒ​രു നാ​ട് ന​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ല്‍ ക​രു​നാ​ഗ​പ്പ​ള​ളി എ​ന്‍​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍.​വി.​അ​യ്യ​പ്പ​ന്‍​പി​ള​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചെ​റു​ശേ​രി​ഭാ​ഗം, ചി​റ്റൂ​ര്‍, ക​ള​രി ക​ര​യോ​ഗ പ്ര​തി​നി​ധി​ക​ളാ​യ സു​രേ​ന്ദ്ര​ന്‍​പി​ള​ള, സി. ​കൃ​ഷ്ണ​ന്‍​കു​ട്ടി​പി​ള​ള, ച​ക്ക​നാ​ല്‍ രാ​ധാ​കൃ​ഷ്ണ​പി​ള​ള, ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ബി.​മ​ധു​സൂ​ദ​ന​ന്‍​പി​ള​ള, സെ​ക്ര​ട്ട​റി ഡി.​സു​ധാ​ക​ര​ന്‍​പി​ള​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്രം ത​ന്ത്രി കീ​ഴ്ത്താ​മ​ര​ശേ​രി മ​ഠ​ത്തി​ല്‍ ര​മേ​ശ് ഭ​ട്ട​തി​രി​പ്പാ​ട്, മേ​ല്‍ ശാ​ന്തി വാ​സു​ദേ​വ​ര്, ക്ഷേ​ത്ര ശി​ല്‍​പ്പി കാ​വ​നാ​ട് ര​ഘു, കൊ​ടി​മ​ര ശി​ല്‍​പ്പി​ക​ളാ​യ പ​ത്തി​യൂ​ര്‍ വി​നോ​ദ് ബാ​ബു, പ​രു​മ​ല സു​രേ​ഷ്, ക്ഷേ​ത്ര ച​മ​യം ചെ​ങ്ങ​ന്നൂ​ര്‍ സാ​ജ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. തു​ട​ര്‍​ന്ന് കൊ​ടി​യേ​റ്റും ന​ട​ന്നു.