‌മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Monday, May 20, 2019 2:01 AM IST
കൊ​ട്ടാ​ര​ക്ക​ര: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി പൊ​ള്ള​ലേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു.​വെ​ണ്ടാ​ർ കാ​ട്ടൂ​ർ താ​ഴ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ​യും ഓ​മ​ന​യു​ടെ​യും മ​ക​ൻ അ​ശോ​ക​ൻ (51) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭാ​ര്യ​യു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് അ​ശോ​ക​ൻ വീ​ട്ടു​മു​റ്റ​ത്തു വ​ച്ച് ശ​രീ​ര​ത്തി​ൽ മ​ണ്ണെ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്.​ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ച ശേ​ഷം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ മ​രി​ച്ചു.85 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കി. അ​ജി​ത​യാ​ണ് ഭാ​ര്യ .