യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ: പോ​ലീ​സ് പീ​ഡ​ന​മെ​ന്ന് ആ​രോ​പ​ണം
Monday, May 20, 2019 2:01 AM IST
കൊ​ട്ടാ​ര​ക്ക​ര: എ​ഴു​കോ​ണി​ൽ യു​വാ​വി​നെ താ​മ​സ സ്ഥ​ല​ത്തെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ഴു​കോ​ൺ അ​മ്പ​ല​ത്തും​കാ​ല പു​ന്ന​ക്കീ​ഴി​ൽ ജം​ഗ്ഷ​നി​ൽ ചെ​മ്പ​ക​ശേ​രി പു​ത്ത​ൻ​വീ​ട്ടി​ൽ പാ​ർ​ഥ​സാ​ര​ഥി പി​ള്ള​യു​ടെ മ​ക​ൻ കൃ​ഷ്ണ​കു​മാ​ർ (38)നെ​യാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

അ​വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ കു​ടും​ബ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഒ​റ്റ​മു​റി​യി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഒ​ന്ന​ര മാ​സം മു​ൻ​പ് ഒ​രു യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷ​ണ കു​മാ​റി​നെ​യും മ​റ്റു ചി​ല​രെ​യും എ​ഴു​കോ​ൺ പോ​ലീ​സ് പ​ല ത​വ​ണ ചോ​ദ്യം ചെ​യ​തി​ട്ടു​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്നു. എ​ഴു​കോ​ൺ സ്റ്റേ​ഷ​നി​ലെ ഒ​രു എ​എ​സ്ഐ പ്ര​തി​യാ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഇ​ത് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ഭി​ത്തി​യി​ൽ ഇ​ത് കു​റി​ച്ചി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ഇ​ത് നി​ഷേ​ധി​ച്ചു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. പ​രേ​ത​യാ​യ ഗോ​മ​തി​യ​മ്മ​യാ​ണ് മാ​താ​വ്. ജ​യ​ല​ക്ഷ്മി, വേ​ണു​ഗോ​പാ​ല​ൻ പി​ള്ള എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളും. എ​ഴു​കോ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.