മൈ​നാ​ഗ​പ്പ​ള്ളി വി​ല്ലേ​ജ് വി​ഭ​ജി​ക്ക​ണ​മെ​ന്നാ​വ​ശ്യം
Monday, May 20, 2019 10:22 PM IST
കു​ന്ന​ത്തൂ​ർ: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ല്ലേ​ജു​ക​ളി​ൽ ഒ​ന്നാ​യ മൈ​നാ​ഗ​പ്പ​ള്ളി വി​ല്ലേ​ജ് വി​ഭ​ജി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

വി​ല്ലേ​ജ് വി​ഭ​ജി​ച്ച് ജ​ന​ങ്ങ​ളു​ടെ ദൂ​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​മെ​ന്നു​ള്ള​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. മൈ​നാ​ഗ​പ്പ​ള്ളി​യി​ലെ 22 പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളാ​ണ് വി​ല്ലേ​ജി​ന്‍റെ പ​രി​ധി. 24.42 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള മൈ​നാ​ഗ​പ്പ​ള്ളി​യി​ലെ ജ​ന​സം​ഖ്യ 45,336. തെ​ക്ക് തേ​വ​ല​ക്ക​ര ചെ​ളി​ത്തോ​ട് മു​ത​ൽ വ​ട​ക്ക് ശൂ​ര​നാ​ട് തെ​ക്ക് കി​ട​ങ്ങ​യം വ​രെ​യും പ​ടി​ഞ്ഞാ​റ് പ​ള​ളി​ക്ക​ലാ​ർ മു​ത​ൽ കി​ഴ​ക്ക് ശാ​സ്താം​കോ​ട്ട വേ​ങ്ങ, പ​ള​ളി​ശേ​രി​ക്ക​ൽ വ​രെ​യും നീ​ണ്ടു കി​ട​ക്കു​ന്ന​താ​ണ് മൈ​നാ​ഗ​പ്പ​ള്ളി.​

വി​സ്തൃ​തി കാ​ര​ണം വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്താ​ൻ ജ​നം ചു​റ്റി​ക്ക​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും സ്ഥി​തി ചെ​യ്യു​ന്ന​ത് ശാ​സ്താം​കോ​ട്ട ക​രു​നാ​ഗ​പ്പ​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ മൈ​നാ​ഗ​പ്പ​ള്ളി പ​ള​ളി​മു​ക്കി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളാ​ക​ട്ടെ യാ​ത്രാ​ക്ലേ​ശ​ത്താ​ൽ ബു​ദ്ധി​മു​ട്ടി​ലാ​ണ്.

വ​ല്ല​പ്പോ​ഴും സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ഏ​ക ആ​ശ്ര​യം. തെ​ക്ക് കോ​വൂ​രി​ൽ നി​ന്നും ഒ​രാ​ൾ ബ​സി​ലെ​ത്ത​ണ​മെ​ങ്കി​ൽ രണ്ട് ബ​സ് ക​യ​റി​യി​റ​ങ്ങി 10 കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ച്ചാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തു​ന്ന​ത്. ഇ​ത് ത​ന്നെ​യാ​ണ് ഇ​ട​വ​ന​ശേ​രി, പ​ള​ളി​ശേ​രി​ക്ക​ൽ, സോ​മ​വി​ലാ​സം മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ അ​വ​സ്ഥ.

ദു​രി​ത​ങ്ങ​ൾ സ​ഹി​ച്ച് വി​വി​ധാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​ര​ട്ടി ദു​രി​ത​മാ​കും ഓ​ഫീ​സി​ലും ഉ​ണ്ടാ​കു​ന്ന​ത്. വി​സ്തൃ​തി​ക്കും ജ​ന​സം​ഖ്യ​യ്ക്കും അ​നു​പാ​തി​ക​മാ​യി വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് നി​ന്ന് തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത ചെ​റി​യ ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണ്.