എംഇഎ​സ് ഇ​ഫ്ത്താ​ർ വി​രു​ന്ന് 26ന്
Monday, May 20, 2019 10:22 PM IST
പു​ന​ലൂ​ർ: മു​സ് ലീം ​എ​ജു​ക്കേ​ഷ​ന​ൽ സൊ​സൈ​റ്റി (എംഇഎ​സ്) പ​ത്ത​നാ​പു​രം, പു​ന​ലൂ​ർ താ​ലൂ​ക്ക് ക​മ്മ​ിറ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്ത്താ​ർ വി​രു​ന്നും സൗ​ഹൃ​ദ​സം​ഗ​മ​വും 26 ന് ​വൈ​കുന്നേരം നാ​ലി​ന് പു​ന​ലൂ​ർ സം​സം ഹോ​ട്ട​ലി​ൽ ന​ട​ക്കും.
ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ എം.​എ. രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ക്രി​സ്റ്റി​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ പി​റ​വ​ന്തൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ത​ല​ച്ചി​റ ഷാ​ജ​ഹാ​ൻ​മൗ​ല​വി തു​ട​ങ്ങി​യ​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ത്തിെ​ൻ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഇ​ഫ്ത്താ​ർ കി​റ്റും ഞാ​യ​റാ​ഴ്ച അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എംഇഎ​സ് തു​ട​ക്ക​ത്തി​ൽ ല​ക്ഷ്യ​മാ​ക്കി​യ മു​സ് ലീം ​സ​മൂ​ദാ​യ​ത്തിെ​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തി​യ​തി​നാ​ൽ ഇ​നി തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ബ​ഷീ​ർ, സെ​ക്ര​ട്ട​റി എം. ​ഹ​സ​ൻ​ക​ണ്ണ് രാ​വു​ത്ത​ർ, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​സി​യാ​ദ്, ല​ത്തീ​ഫ്, ജി​ല്ല​ക​മ്മി​റ്റി​യം​ഗം എം. ​മു​ഹ​മ്മ​ദ് ഷെ​റീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.