പു​ണ്യ​മാ​സ വൈ​വി​ധ്യങ്ങ​ളു​മാ​യി കൊട്ടാരക്കരയിൽ ഈന്ത​പ്പ​ഴ വ്യാ​പാ​രം
Monday, May 20, 2019 10:22 PM IST
കൊ​ട്ടാ​ര​ക്ക​ര: വ്ര​ത​ശു​ദ്ധി​യു​ടെ റം​സാ​ൻ നാ​ളു​ക​ളി​ൽ വി​ശ്വാ​സി​ക​ൾ നോ​മ്പു​മു​റി​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​യും ഈ​ന്ത​പ്പ​ഴം ക​ഴി​ച്ചാ​ണ്. പ​ള്ളി​ക​ളി​ൽ പ്രാ​ർ​ഥന​യും ക​ഴി​ഞ്ഞ ശേ​ഷം ഒ​രീ​ന്ത​പ്പ​ഴ​മെ​ങ്കി​ലും ക​ഴി​ച്ചാ​ണ് മ​റ്റെ​ന്തെ​ങ്കി​ലും ക​ഴി​ക്കു​ക.
അ​റ​ബി നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന ഈ​ന്ത​പ്പ​ഴ​ത്തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ള​റി​യാ​ത്ത മ​ല​യാ​ളി​ക്ക് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഈ​ന്ത​പ്പ​ഴ​ങ്ങ​ൾ​ക്കു​മാ​യി മാ​ത്രം ഒ​രു വ്യാ​പാ​ര കേ​ന്ദ്രം. ലോ​ക​ത്തെ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട​തും വ്യ​ത്യ​സ്ത രു​ചി​ക​ളി​ലു​മു​ള്ള ഈ​ന്ത​പ്പ​ഴ​ങ്ങ​ളാ​ണ് ഇ​വി​ടെ വ്യാ​പാ​ര​ത്തി​നും പ്ര​ദ​ർ​ശ​ന​ത്തി​നു​മാ​യി അ​ണി​നി​ര​ത്തി​യി​ട്ടു​ള്ള​ത്.
കൊ​ട്ടാ​ര​ക്ക​ര -പു​ത്തൂ​ർ റോ​ഡി​ൽ മു​സ്ലീം ജ​മാ​അ​ത്ത് പ​ള്ളി​ക്ക​ടു​ത്താ​താ​യാ​ണ് ഈ​ന്ത​പ്പ​ഴ സ്റ്റാ​ൾ തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. 37 ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട ഈ​ന്ത​പ്പ​ഴ​ങ്ങ​ൾ ഇ​വി​ടെ പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ്പ​ന​ക്കു​മാ​യി അ​ണി​നി​ര​ത്തി​യി​ട്ടു​ണ്ട്. അ​റേ​ബ്യ​ൻ​ നാ​മ​ങ്ങ​ളി​ലു​ള്ള​വ​യാ​ണ് അ​ധി​ക​വും.
കി​ലോ​ക്ക് 450 രൂ​പ വി​ല​യു​ള്ള ക​ഷ്റം ആ​ണ് വി​ല കൂ​ടി​യ​വ​ൻ.​ ബി​ഫ​ർ​ട്ട്, സി​ഫ​ർ​ട്ട്, ബ​റാ​റി, ഡോ​ള​ർ, സു​ൽ​ത്താ​ൻ, സാ​റാ സ്റ്റാ​ർ, ജം​ബോ തു​ട​ങ്ങി​യ​വ​ക്ക് വി​ല​ക്കു​റ​വു​ണ്ട്. 99 രൂ​പ​യാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ വി​ല.
വ്യാ​പാ​ര​ത്തേ​ക്കാ​ളു​പ​രി ഈ​ന്ത​പ്പ​ഴ​ത്തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് വ്യാ​പാ​രി ഷാ​നു പ​റ​ഞ്ഞു. ഇ​ത​ര മ​ത​സ്ഥ​രാ​ണ് ഈ​ന്ത​പ്പ​ഴം വാ​ങ്ങു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലെ​ന്നും ഷാ​നു കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.