അം​ബേ​ദ്ക​ർ മ​തേ​ത​ര ജ​നാ​ധി​പ​ത്യ​രാ​ജ്യം ആ​ഗ്ര​ഹി​ച്ച മ​ഹാ​നാ​യ നേ​താ​വ്: മ​ന്ത്രി
Monday, May 20, 2019 10:22 PM IST
കൊ​ല്ലം : മ​തേ​ത​ര ജ​നാ​ധി​പ​ത്യ​രാ​ജ്യം നി​ല​നി​ൽ​ക്ക​ണ​മെ​ന്നു ആ​ഗ്ര​ഹി​ച്ച മ​ഹാ​നാ​യ നേ​താ​വാ​ണ് അം​ബേ​ദ്ക്ക​റെ​ന്ന് മ​ന്ത്രി കെ.​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഡോ.​ബി.​ആ​ർ.​അം​ബേ​ദ്ക്ക​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ്മൃ​തി 2019 കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി (സ​ര​സ്വ​തി​ഹാ​ൾ) ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യ​യാി​രു​ന്നു മ​ന്ത്രി.
സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ത്തി.
ഇ​ന്ത്യ​യി​ലു​ട​നീ​ള​വും കേ​ര​ള​ത്തി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് അം​ബേ​ദ്ക്ക​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ. നി​രാ​ലം​ബ​രാ​യ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന ഈ ​സം​ഘ​ട​ന​യ്ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ർ​ണ​മാ​യും പൊ​തു​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നും സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ൽ ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​വീ​സി​ലെ​ത്തു​ന്പോ​ൾ അ​ഴി​മ​തി ര​ഹി​ത സേ​വ​ന​ത്തി​ൽ നി​ന്നും അ​ക​ന്നു​പോ​കു​ന്ന​താ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല അ​ഴി​മ​തി ര​ഹി​ത​മാ​ക്കു​ന്ന​തി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ർ​ണ​മാ​യും പൊ​തു​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ന്നും സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഉ​പേ​ക്ഷി​ച്ച് പൊ​തു​മേ​ഖ​ലാ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എം.​നൗ​ഷാ​ദ് എം​എ​ൽ​എ പ​റ​ഞ്ഞു.