നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി
Monday, May 20, 2019 10:22 PM IST
കൊ​ല്ലം: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ​യും കു​ണ്ട​റ പൗ​ര​വേ​ദി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി.
നാ​ന്തി​രി​ക്ക​ൽ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം പൗ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രഫ. ഡോ.​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ണ്‍ നി​ർ​വഹി​ച്ചു. നേ​ത്ര​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഡോ.​ജി.​ഗീ​താ​ഞ്ജ​ലി പ്ര​ഭാ​ഷ​ണം ന​ട​ത്തി.
നേ​ത്ര​പ​രി​ശോ​ധ​ന​യും ഒൗ​ഷ​ധ​വും സൗ​ജ​ന്യ​മാ​യി ന​ൽ​കി. തി​മി​ര​രോ​ഗ ശ​സ്ത്ര​ക്രി​യ അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​തി​നു​ള്ള സൗ​ക​ര്യ​വും ഏ​താ​നും പേ​ർ​ക്ക് ക​ണ്ണ​ട​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കും.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡോ.​ജി.​ഗീ​താ​ഞ്ജ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ നേ​ത്ര​പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ പ്രി​ജി സി.​എ​സ്, ഹ​സീ​ജ ബി.​എ​ൽ, സ​ജു​കു​മാ​ർ.​കെ, സു​നി​ൽ​കു​മാ​ർ, സു​ഷ​മ കു​മാ​രി, സ​തീ​ഷ് കു​മാ​ർ വി.​ആ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ക്യാ​ന്പി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ കെ.​വി.​മാ​ത്യു, മ​ണി ചീ​ര​ങ്കാ​വി​ൽ എന്നിവർ പ്രസംഗിച്ചു.

വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത്

കൊല്ലം: കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്ത് 25, ജൂ​ണ്‍ ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10.30 മു​ത​ല്‍ ആ​ശ്രാ​മം ഗ​സ്റ്റ് ഹൗ​സ് ഹാ​ളി​ല്‍ ന​ട​ക്കും.