പ​ത്ത​നാ​പു​രം സെ​ന്‍റര്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് ആ​രം​ഭി​ക്കും
Monday, May 20, 2019 10:24 PM IST
പ​ത്ത​നാ​പു​രം:​ പ​ത്ത​നാ​പു​രം സെ​ന്‍റര്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് ആ​രം​ഭി​ക്കും.​അ​ടൂ​ര്‍ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന​ത്തി​ലെ പ​ത്ത​നാ​പു​രം മേ​ഖ​ല​യി​ലെ ഓ​ര്‍​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൗ​ണ്ട് താ​ബോ​ര്‍ ദ​യ​റ അ​ങ്ക​ണ​ത്തി​ല്‍ മാ​ര്‍​ത്തോ​മ്മ ദി​വ​ന്നാ​സി​യോ​സ് ന​ഗ​റി​ലാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍.​
ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് സെ​ന്‍റര്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് വൈ​കുന്നേരം കൊ​ച്ചി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യാ​ക്കോ​ബ് മാ​ര്‍ ഐ​റേ​നി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ക​ല്‍​ക്ക​ട്ട ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ജോ​സ​ഫ് മാ​ര്‍ ദി​വ​ന്നാ​സി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ നി​ര​ണം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ​. യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് വ​ച​ന​ശു​ശ്രൂ​ഷ ന​ട​ത്തും.​
ഡോ.സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത, ഫാ ​കെ എ ​എ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.​ നാ​ളെ മെ​ര്‍​ലി​ന്‍ റ്റി ​മാ​ത്യു, 23ന് ​ഫാ. ഡോ. ​വ​ര്‍​ഗീ​സ് വ​ര്‍​ഗീ​സ് മീ​ന​ടം, 24ന് ​ഡോ. ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫീം മെ​ത്രാ​പ്പോ​ലീ​ത്ത, 25ന് ​ഡോ. യൂ​ഹാ​നോ​ന്‍ മാ​ര്‍ ദീ​യ​സ്കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 24​ന് പ​ത്തി​ന് ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ന് ഫാ. ​സു​രേ​ഷ് ജോ​സ് നേ​തൃ​ത്വം ന​ൽകും. 25​ന് രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന എ​യ്ഞ്ച​ല്‍ മീ​റ്റി​ന് ജാ​ന്‍​സി മോ​ള്‍ അ​ഗ​സ്റ്റി​ന്‍ നേ​തൃ​ത്വം ന​ൽകും.