കുളത്തൂപ്പുഴയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു
Monday, May 20, 2019 10:24 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ ച​ന്ദ​ന​ക്കാ​വിൽ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യം വീ​ടു​കു​ത്തി​തു​റ​ന്നു അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണമാ​ല​യും ക​മ്മ​ലും ക​വ​ർ​ന്നു.
ച​ന്ദ​ന​ക്കാ​വ് വി​ള​വി​നാ​ൽ ഹൗ​സി​ൽ മോ​നി​റോ​യി​യു​ടെ വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കൊ​ല്ലം ക​രി​ക്കോ​ട് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന മ​ക​ൾ​ക്ക് സു​ഖ​മി​ല്ല എ​ന്ന​റി​യി​ച്ചു രാ​ത്രി 9.30ന് ഫോ​ൺ വ​ന്നു. ഇ​തേ തു​ട​ർ​ന്നു മോ​നി മ​ക​ളെ വി​ളി​ക്കാ​നാ​യി അ​വി​ടേ​ക്കു പോ​യി​രു​ന്നു.
വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ​തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ നാലിനാ​ണ് ഇ​വ​ർ തി​രി​ച്ചെ​ത്തി​യ​പ്പോഴാണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​ൻെ​റ പ്ര​ധാ​ന വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് വീ​ട്ടി​നു​ള​ളി​ൽ ക​ട​ന്ന​ത്.
വീ​ടി​ൻെ​റ പു​റ​ക് വ​ശ​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന കു​ന്താ​ലി വീ​ടി​നു മു​ൻ​പി​ലാ​യി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പോലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ച്ചാ​വാം വാ​തി​ൽ ത​ക​ർ​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ​വീ​ടി​ന​ക​ത്തെ കി​ട​പ്പു മു​റി​ക​ലി​ലെ അ​ല​മാ​ര​ക​ളെ​ല്ലാം ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു.​
സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ടു അ​ല​ങ്കോ​ല​മാ​ക്കി​യ​നി​ല​യി​ലും. ​മോ​ഷ​ണം​പോ​യ മാ​ല​ക്ക് മൂ​ന്നും പ​വ​നും ക​മ്മ​ലി​ന് അ​ര​പ​വ​ൻ തൂ​ക്ക​വും വ​രു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും വി​ര​ള​ട​യാ​ള വി​ദ​ദ്ധരും സ്ഥ​ലത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.​ കു​ള​ത്തൂ​പ്പു​ഴ എ​സ്​ഐ. ജി.​എ​സ്.​സ​ജി, ക്രൈം ​എ​സ്ഐ മ​ഹേ​ഷ്, സിപി​ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.