ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പ്; രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങും
Monday, May 20, 2019 11:48 PM IST
കൊ​ല്ലം: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ 23 ന് ​രാ​വി​ലെ എ​ട്ടി​ന് തു​ട​ങ്ങും. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ക. സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ള്‍, തേ​വ​ള്ളി ബോ​യ്സ് ഹൈ​സ്കൂ​ള്‍ എ​ന്നി​വ​യാ​ണ് കേ​ന്ദ്ര​ങ്ങ​ള്‍.
ച​വ​റ, പു​ന​ലൂ​ര്‍, ച​ട​യ​മം​ഗ​ലം, കൊ​ല്ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ള്‍ സെ​ന്‍റ് അ​ലോ​ഷ്യ​സി​ലും കു​ണ്ട​റ, ഇ​ര​വി​പു​രം, ചാ​ത്ത​ന്നൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ത് തേ​വ​ള്ളി ബോ​യ്സ് ഹൈ​സ്കൂ​ളി​ലു​മാ​ണ് എ​ണ്ണു​ക​യെ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടേ​യും പ്ര​തി​നി​ധി​ക​ളു​ടേ​യും യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍ വ്യ​ക്ത​മാ​ക്കി.
രാ​വി​ലെ 6.30ന് ​സ്ട്രോം​ഗ് റൂ​മു​ക​ള്‍ തു​റ​ക്കും. എ​ല്ലാ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ 15 കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റുമാ​രെ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 14 ടേ​ബി​ളു​ക​ള്‍​ക്ക് ഓ​രോ​ന്നും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ടേ​ബി​ളി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് അ​നു​വാ​ദം. കൂ​ടാ​തെ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് കൗ​ണ്ടിം​ഗ് ഹാ​ളി​ല്‍ 10 കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റ്മാ​രെ​യും നി​യോ​ഗി​ക്കാം;
എ​ട്ടു കൗ​ണ്ടിം​ഗ് ടേ​ബി​ളു​ക​ളി​ല്‍ ഒ​ന്ന് വീ​തം, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ മു​മ്പാ​കെ ഒ​ന്ന്, സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​രു​ടെ ഇ​ല​ക്ട്രോ​ണി​ക് വെ​രി​ഫി​ക്കേ​ഷ​ന്‍ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്താ​വു​ന്ന​ത്.
ഓ​രോ റൗ​ണ്ടും വോ​ട്ടെ​ണ്ണി ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ സു​വി​ധ ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്ക് ഉ​ള്‍​ക്കൊ​ള്ളി​ച്ച ശേ​ഷ​മാ​കും അ​ടു​ത്ത റൗ​ണ്ട് എ​ണ്ണു​ക. 30 മി​നു​ട്ടാ​ണ് ഓ​രോ റൗ​ണ്ടും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന സ​മ​യം.
സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലെ ക്യു ​ആ​ര്‍ കോ​ഡ് പ്രി​കൗ​ണ്ടിം​ഗ് ന​ട​ത്തും.
കൃ​ത്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​ണി​ത്. സ​ര്‍​വീ​സ് വോ​ട്ടു​ക​ളും സ്കാ​ന്‍ ചെ​യ്യു​ന്നു​ണ്ട്. അ​ഞ്ചു മ​ണി​ക്കൂ​റോ​ള​മാ​ണ് ഇ​തു പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന സ​മ​യം.
ബാ​റ്റ​റി സം​ബ​ന്ധ​മാ​യോ മോ​ക്പോ​ള്‍ നീ​ക്കം ചെ​യ്യാ​ത്ത​തോ മ​റ്റു കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടോ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ള്‍ വി ​വി പാ​റ്റ് വ​ഴി​യാ​കും എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ക. ഓ​രോ പോ​ളിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ന​റു​ക്കി​ട്ട് എ​ടു​ത്ത അ​ഞ്ചു വീ​തം മെ​ഷീ​നു​ക​ളി​ലെ വി ​വി പാ​റ്റ് നി​ര്‍​ബ​ന്ധ​മാ​യും എ​ണ്ണു​ക​യും ചെ​യ്യും. വി ​വി പാ​റ്റി​ന്‍റെ എ​ണ്ണ​ല്‍ പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം അ​ന്തി​മ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. അ​വ സൂ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കും. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്തു​ള്ള റോ​ഡി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. തെര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍ സൗ​ര​വ് പ​ഹാ​ഡി, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ് ശി​വ​പ്ര​സാ​ദ്, സ്ഥാ​നാ​ര്‍​ഥി​ക​ള്‍​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.