കാ​ർ​ട്ടൂ​ൺ പ്ര​ദ​ർ​ശ​നം കൗ​തു​ക​മാ​യി
Monday, May 20, 2019 11:48 PM IST
കൊ​ല്ലം: കേ​ര​ള കാ​ർ​ട്ടൂ​ൺ അ​ക്കാ​ഡ​മി​യും കൊ​ല്ലം പ്ര​സ്ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കാ​ർ​ട്ടൂ​ൺ-​കാ​രി​ക്കേ​ച്ച​ർ പ്ര​ദ​ർ​ശ​നം ചി​രി​ക്കാ​നും ചി​ന്തി​ക്കാ​നും വ​ക​ന​ൽ​കി. പ്ര​സ്ക്ല​ബി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കാ​ർ​ട്ടൂ​ണു​ക​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
ചി​രി​ക്കും ചി​ന്ത​യ്ക്കും അ​പ്പു​റം കൗ​തു​ക​വും പ​ക​ർ​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത് കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാ​യ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ, കെ.​എ​ൻ‌.​ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.
നൂ​റോ​ളം ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​ഷ്ട്രീ​യ​ത്തി​ൽ ചി​ന്താ​ഗ​തി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​വും വി​ത​ർ​ക്ക​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം ന​ർ​മ​ര​സ​ത്തി​ലൂ​ടെ ല​ഘൂ​ക​രി​ക്കാ​ൻ പ്ര​ദ​ർ‌​ശ​ന​ത്തി​ന് ക​ഴി​ഞ്ഞ​താ​യി ഉ​ദ്ഘാ​ട​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കാ​ർ​ട്ടൂ​ൺ വ​ര​യ്ക്കു​ന്ന​തി​ൽ താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​യാ​ണ് ബാ​ല​ഗോ​പാ​ൽ. പ്രേ​മ​ച​ന്ദ്ര​ന് കാ​ർ​ട്ടൂ​ൺ വ​ശ​മി​ല്ല. എ​ന്നാ​ൽ വ​ര​യ്ക്കു​ന്ന​തി​ന് അ​പ്പു​റം കാ​ർ​ട്ടൂ​ൺ ആ​സ്വ​ദി​ക്കു​ന്ന​താ​ണ് താ​ത്പ​ര്യ​മെ​ന്ന് ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞ​പ്പോ​ൾ പ്രേ​മ​ച​ന്ദ്ര​നും അ​തി​നോ​ട​അ യോ​ജി​ച്ചു.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി, പ്രി​യ​ങ്ക ഗാ​ന്ധി, പ്ര​കാ​ശ് കാ​രാ​ട്ട്, അ​മി​ത് ഷാ, ​ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ, കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, സി​പി​എം നേ​താ​വ് പി.​രാ​ജീ​വ് എ​ന്നി​വ​രു​ടെ കാ​രി​ക്ക​ച്ച​റു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്.
പ​ര​നാ​റി പ്ര​യോ​ഗം മു​ത​ൽ ശ​ബ​രി​മ​ല വി​ഷ​യം വ​രെ ന​ർ​മ​ത്തി​ൽ പൊ​തി​ഞ്ഞ് വി​ഷ​യ​മാ​ക്കി​യ നി​ര​വ​ധി കാ​ർ​ട്ടൂ​ണു​ക​ൾ കാ​ഴ്ച​ക്കാ​രി​ൽ ചി​രി​പ​ട​ർ​ത്തി.
പി.​സി.​ജോ​ർ​ജ് എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ർ​ട്ടൂ​ണി​ന് ന​ൽ​കി​യ വ​യ​റ​സ് എ​ന്ന പേ​രു​ത​ന്നെ കൗ​തു​ക​മാ​യി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​ര​യും ഗം​ഭീ​ര​മാ​യി​രു​ന്നു.
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​തു​ക​ത്ത് അ​ന്പെ​യ്ത് നി​ർ​ത്തി​യി​രി​ക്കു​ന്ന ചി​ത്ര​വും ത​മാ​ശ​യാ​യി. അ​നി​ൽ അ​ന്പാ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു വി​ഷ​യം. ഇ​തി​ന് കാ​ർ​ട്ടൂ​ണി​സ്റ്റ് ന​ൽ​കി​യ പേ​ര് അ​നി​ൽ- അ​ന്പാ നീ ​എ​ന്ന​ത് പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ​വ​രെ കു​ടു​കു​ടാ ചി​രി​പ്പി​ച്ചു.
മ​ന​സി​ൽ നി​ന്ന് മാ​യാ​തെ നി​ന്ന കാ​ർ​ട്ടൂ​ൺ പ​ര​ലോ​ക​ത്തു​ള്ള ആ​ത്മാ​ക്ക​ളു​ടേ​താ​യി​രു​ന്നു. സി​സി​ടി​വി​യി​ൽ പ​തി​യാ​ത്ത​ത് എ​ന്ന ത​ല​ക്കെ​ട്ടും ആ​ക​ർ​ഷ​ക​മാ​യി.
ക​ണ്ണൂ​രി​ൽ നി​ന്ന് വി​ളി വ​ന്നു, ഞ​ങ്ങ​ൾ പോ​യി വോ​ട്ടു​ചെ​യ്ത് വ​ന്നു എ​ന്നാ​യി​രു​ന്നു പ​രേ​താ​ന്മാ​ക്ക​ളു​ടെ ആ​ത്മ​ഗ​തം. സ്ഥാ​നാ​ർ​ഥി കാ​റി​ലി​രി​ക്ക​യാ​ണ്, വെ​യി​ല​ത്ത് ഇ​റ​ങ്ങി​യാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ്ലാ​മ​ർ പോ​കും, പ​ക​രം സ്റ്റ​ണ്ട് സീ​നി​ൽ അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി അ​ഭി​ന​യി​ക്കു​ന്ന വ്യ​ക്തി വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന ചി​ത്ര​വും കാ​ണി​ക​ളെ ചി​രി​പ്പി​ച്ചു.
പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ, പി.​ആ​ർ.​ദീ​പ്തി, ട്ര​ഷ​റ​ർ പി.​എ​സ്.​ജ​യ​ച​ന്ദ്ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം രാ​ജു ശ്രീ​ധ​ർ, പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​വി​മ​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ‌​കി.