എ​ൻ​ട്ര​ൻ‌​സ് കോ​ച്ചിം​ഗി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം
Monday, May 20, 2019 11:48 PM IST
കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​റി​ലെ ന​വ്യ ക​വ​ടി​യാ​ർ ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ പ്ല​സ്ടു പാ​സാ​യ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് സൗ​ജ​ന്യ കോ​ച്ചിം​ഗ് ന​ൽ‌​കു​ന്നു. ഒ​രു​വ​ർ​ഷ​ത്തെ നീ​റ്റ് നീ​റ്റ് എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന​മാ​ണ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്2
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ 80 ശ​ത​മാ​നം മാ​ർ​ക്കെ​ങ്കി​ലും ല​ഭി​ച്ച​വ​രും കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ആ​റു​ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കാ​ണ് അ​ഡ്മി​ഷ​ൻ ന​ൽ​കു​ക. രാ​ജ​സ്ഥാ​നി​ലെ അ​ല​ൻ ക​രി‍​യ​ർ ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം.
കൊ​ല്ലം ജി​ല്ല​യി​ലു​ള്ള​വ​ർ​ക്ക് കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ജം​ഗ്ഷ്നി​ലെ മി​ന​ർ​വ കോ​ള​ജി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712723237, 9447433794, 9188553794 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഡ​യ​റ​ക്ട​ർ എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.