ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം; യ​ഥാ​ര്‍​ഥ കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണമെന്ന്
Monday, May 20, 2019 11:48 PM IST
ച​വ​റ: തേ​വ​ല​ക്ക​ര കോ​യി​വി​ള​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗൃ​ഹ​നാ​ഥ​ന്‍ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റു​ള​ള​വ​രെ കൂ​ടി നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ട് വ​ര​ണ​മ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​വ​ക​ക്ഷി​യോ​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്.
​തേ​വ​ല​ക്ക​ര സ്വ​ദേ​ശി ഇ​ല​വും മൂ​ട്ടി​ല്‍ (വി​ഷ്ണു ഭ​വ​നം) ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്‍​പ​തി​ന് കോ​യി​വി​ള​യി​ലെ മ​റ്റൊ​രു വീ​ട്ടി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് ഒ​രു സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​
എ​ന്നാ​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ക​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല്ല​ന്ന​ന്നും മ​റ്റൊ​രു ഏ​ജ​ന്‍​സി​യെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.​
ക​ല്ല​രി​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന യോ​ഗം ഡിസിസി ​വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജ​ര്‍​മ്മി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗം പി.​ഓ​മ​ന​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കോ​യി​വി​ള സൈ​മ​ണ്‍, സിപിഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. സോ​മ​ന്‍, ജ​മാ​ല്‍, ജോ​ന്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ​മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത മ​റ നീ​ക്കി പു​റ​ത്ത് കൊ​ണ്ടു​വാ​ര​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നും സ​ര്‍​വ​ക​ക്ഷി​യോ​ഗം തീ​രു​മാ​നി​ച്ചു