കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തി​ന്‍റെ കു​ത്തി​യി​രി​പ്പ് സ​മ​രം
Monday, May 20, 2019 11:49 PM IST
കു​ണ്ട​റ: കൊ​ടു​വി​ള കൊ​ടി​യാ​ട്ട് മു​ക്ക് അ​ഞ്ചു ഭ​വ​നി​ൽ ശി​വ​ദാ​സ​നെ​യും കു​ടും​ബ​ത്തെ​യും ജാ​തി​പ്പേ​ര് പ​റ​ഞ്ഞു ആ​ക്ഷേ​പി​ച്ച കേ​സി​ൽ എ​ഫ്ഐആ​ർ രേഖപ്പെടുത്തി ആ​ഴ്ച്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധിച്ച് കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തി​ന്‍റെ കു​ത്തി​യി​രി​പ്പ് സ​മ​രം.
ഇ​ന്ന​ലെ രാ​വി​ലെ 11 ഓടെയാണ് ശി​വ​ദാ​സ​നും കു​ടും​ബ​വും കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 21ന് ​പ്ര​തി​യും കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യ ക്ലി​റ്റ​സ് ശി​വ​ദാ​സ​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ക​യും താ​ൻ പ​റ​യു​ന്ന സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി 2000 രൂ​പ ശി​വ​ദാ​സ​ൻ ക​യ്യി​ൽ തി​രു​കി വെ​ക്കു​ക​യും ചെ​യ്തായി പറയുന്നു. പ​ണം വാ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച ശി​വ​ദാ​സ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തുവത്രെ.
അ​ടു​ത്ത ദി​വ​സം ശി​വ​ദാ​സ​ൻ കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സി​ലും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി. കഴിഞ്ഞ മൂന്നിന് ​പ​ട്ടി​ക​ജാ​തി പീ​ഡ​ന വ​കു​പ്പ് പ്ര​കാ​രം ക്ലി​റ്റ​സി​നെ​തി​രെ കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ശി​വ​ദാ​സ​നും കു​ടും​ബ​വും കു​ത്തി​യി​രി​പ്പ് സ​മ​രം ആ​രം​ഭി​ച്ച​ത്. കി​ഴ​ക്കേ​ക​ല്ല​ട സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യി​ൽ പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യാം എ​ന്ന ഉ​റ​പ്പി​ന്മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് ശി​വ​ദാ​സ​നും കു​ടും​ബ​വും പ​റ​ഞ്ഞു.