ബൈ​ക്കും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, May 21, 2019 1:20 AM IST
ച​വ​റ: ബൈ​ക്കും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​പ​രി​ക്ക്. കൊ​ല്ലം മ​ട​ത്ത​റ കു​ന്ന് കി​ളി​കൊ​ല്ലൂ​ർ പ്ര​തീ​ക്ഷ ന​ഗ​ർ 88 ൽ ​രാ​ജേ​ന്ദ്ര​ൻ- അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജേ​ഷ് (26) ആ​ണ് മ​രി​ച്ച​ത് .

ഒ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന രാ​ജേ​ഷി​ന്‍റെ സു​ഹൃ​ത്ത് കൊ​ല്ലം ക​ല്ലും​താ​ഴം സ്വ​ദേ​ശി ഷി​വാ​സ് (27) നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​നീ​ണ്ട​ക​ര വേ​ട്ടു​ത​റ ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​റും കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​യ ബൈ​ക്കും ത​മ്മി​ലാ​ണ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് ത​ക​ർ​ന്നു. ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​രും ഹൈ​വേ പോ​ലീ​സും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​രി​ച്ച രാ​ജേ​ഷ് കെ​എം​എം​എ​ൽ ലാ​പ്പാ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഏ​ക സ​ഹോ​ദ​രി രേ​ഷ്മ (കി​ങ്ങി​ണി). ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു .