പ്രാ​യ​മാ​യ​വ​ര്‍​ക്ക് ജീ​വി​തം പ്ര​കാ​ശ​മാ​ന​മാ​ക്കാ​ന്‍ പ​ക​ല്‍​വീ​ടു​ക​ള്‍ സ​ഹാ​യ​കം: മ​ന്ത്രി കെ.രാജു
Tuesday, May 21, 2019 10:48 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ക്ക​ള്‍ ജോ​ലി​ക്കും ചെ​റു​മ​ക്ക​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നും പോ​യി​ക്ക​ഴി​ഞ്ഞാ​ല്‍ പ്രാ​യ​മാ​യ​വ​ര്‍ വീ​ടി​നു​ള്ളി​ല്‍ അ​ട​ച്ചി​ട​പ്പെ​ടു​ക​യാ​ണെ​ന്നും അ​വ​രു​ടെ പ​ക​ല്‍​നേ​ര​ങ്ങ​ള്‍ പ്ര​കാ​ശ​മാ​ന​വും ച​ല​നാ​ത്മ​ക​വു​മാ​ക്കാ​ന്‍ പ​ക​ല്‍​വീ​ടു​ക​ള്‍ ഉ​പ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു.

വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ലി​ല്‍ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മേ​ഴ്‌​സി ഹോ​മി​ന്‍റെ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വീ​ടു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ മു​ഴു​വ​ന്‍ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ക​ണ്ട് ഏ​റ്റെ​ടു​ക്ക​ണം. പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം ന​മ്മു​ടെ രാ​ജ്യ​ത്ത് ഏ​റെ അ​നി​വാ​ര്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. വി​വി​ധ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച് അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രും മാ​ര​ക​രോ​ഗ​ങ്ങ​ള്‍​ക്ക് അ​ടി​മ​യാ​യ​വ​രും ക​രു​ണ​യോ​ടെ​യു​ള്ള സം​ര​ക്ഷ​ണ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പോ​ലും മു​ന്നോ​ട്ടു​വ​ന്ന​ത് അ​ടു​ത്തി​ടെ​യാ​ണ്. ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും പ​ക​ല്‍​വീ​ടു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഗാ​ന്ധി​ഭ​വ​നെ​പ്പോ​ലെ ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ള്‍ ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്നെ​ങ്കി​ല്‍ മാ​ത്ര​മേ ഈ ​സേ​വ​ന​മേ​ഖ​ല​യ്ക്ക് പൂ​ര്‍​ണ​ത​യു​ണ്ടാ​കൂ എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ഇ​രു​നൂ​റി​ല​ധി​കം നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ ബാ​ഗും നോ​ട്ടു​ബു​ക്കു​ക​ളും മ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

പു​ന​ലൂ​ര്‍ കെ. ​ധ​ര്‍​മ്മ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ക​ല്‍​വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​നം വ​നി​താ​ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദാ ക​മാ​ല്‍ നി​ര്‍​വ​ഹി​ച്ചു. ഫാ. ​സ​ജി പി. ​തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​രോ​ജി​നി ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ഗീ​താ കേ​ശ​വ​ന്‍​കു​ട്ടി, മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ റോ​യി അ​ല​ക്‌​സാ​ണ്ട​ര്‍, ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്, മേ​ഴ്‌​സി ഹോം ​ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.