ടി​പ്പ​ർ​ലോ​റി​യി​ടി​ച്ച് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു
Tuesday, May 21, 2019 10:48 PM IST
പ​ത്ത​നാ​പു​രം: അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ടി​പ്പ​ര്‍ ലോ​റി റോ​ഡ് വ​ശ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു ത​ക​ര്‍​ത്തു. പ​ത്ത​നാ​പു​രം - കൊ​ട്ടാ​ര​ക്ക​ര മി​നി​ഹൈ​വേ​യി​ല്‍ ത​ല​വൂ​ര്‍ ന​ട​ത്തേ​രി ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ന് സ​മീ​പം ആ​യി​രു​ന്നു സം​ഭ​വം. കോ​ണ്‍​ഗ്ര​സ് പി​ട​വൂ​ര്‍ മ​ണ്ട​ലം പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി​യു​ടെ കാ​ര്‍ പൂ​ര്‍​ണ​മാ​യും ഇ​ടി​ച്ചു ത​ക​ര്‍​ത്തു. കൂ​ടാ​തെ പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ത​ല​വൂ​ര്‍ പാ​ണ്ടി​ത്തി​ട്ട സ്വ​ദേ​ശി ബാ​ല​ക്യ​ഷ്ണ​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​നം ഉ​ള്‍​പ്പെ​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളാ​ണ് ടി​പ്പ​ര്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്.

കോ​ന്നി​യി​ല്‍ നി​ന്നും പാ​റ​യു​മാ​യി കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. കാ​റും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ടി​പ്പ​റി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് ദ്യ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത മൂ​ലം മി​നി ഹൈ​വേ​യി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​ണ്. കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.