സർവകക്ഷിയോ​ഗം ചേ​ർ​ന്നു
Tuesday, May 21, 2019 10:48 PM IST
കു​ള​ത്തൂ​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​രാ​ൻ ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കേ ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തി​ന് ഒ​റ്റ​കെ​ട്ടാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന​ഭ്യ​ർ​ഥി​ക്കാ​ൻ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു.
വി​ജ​യാ​ഹ്ലാ​ദം ന​ട​ത്തു​മ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും യാ​തൊ​രു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള​ള ഒ​രു​വി​ധ പ്ര​വ​ർ​ത്തി​യും ഉ​ണ്ടാ​ക​രു​തെ​ന്നും, ബോ​ർ​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ച് പ്ര​കോ​പ​നം സ്രി​ഷ്ടി​ക്ക​രു​തെ​ന്നും സി​ഐ ബി​നു​കു​മാ​ർ നേ​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ജി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സെ​യ്ഫു​ദീ​ൻ, സോ​മ​ശേ​ഖ​ര​ൻ, പ്ലാ​വി​ള​ഷെ​രീ​ഫ് തു​ട​ങ്ങി വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ർ പ​ങ്കെ​ടു​ത്തു.
ച​വ​റ സൗ​ത്ത് : തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ സ​ര്‍​വ ക​ക്ഷി​യോ​ഗം ചേ​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന നാളെ പ്ര​ദേ​ശ​ത്ത് പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ യോ​ഗം വി​ളി​ച്ച​ത്. ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍ അ​തി​ന്‍റെ ത​ല​ത്തി​ല്‍ നി​ന്നു​ള്‍​ക്കൊ​ണ്ട് എ​ല്ലാ പാ​ര്‍​ട്ടി നേ​താ​ക്ക​ളും അ​ണി​ക​ളും അ​ത് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും സ​മാ​ധാ​ന​ത്തോ​ടെ റാ​ലി​ക​ള്‍ മ​റ്റും സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ സ​ര്‍​വ ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

­­­അ​ധ്യാ​പ​ക ഒ​ഴി​വ്

പ​ത്ത​നാ​പു​രം: എ​ലി​ക്കാ​ട്ടൂ​ര്‍ ഗ​വ. എ​ല്‍ പി ​സ്കൂ​ളി​ലെ ര​ണ്ട് താ​ല്ക്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 27ന് 11 ​ന് സ്കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ര്‍ അ​റി​യി​ച്ചു.