ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, May 21, 2019 10:48 PM IST
പ​ത്ത​നാ​പു​രം: സി​പി​എം പി​റ​വ​ന്തൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. അ​ലി​മു​ക്കി​ൽ പു​തി​യ​താ​യി പ​ണി പൂ​ർ​ത്തീ​ക​രി​ച്ച പി.​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.വൈ​കു​ന്നേ​രം 4.30ന് ​ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി​റ​വ​ന്തൂ​ർ സോ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ൻ​സ് സ്മാ​ര​ക ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്റ്റ് പാ​ർ​ടി പ്ര​വ​ർ​ത്ത​ക​രെ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ ആ​ദ​രി​ക്കും.
സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​രാ​ജ​ഗോ​പാ​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡ് ന​ൽ​കും. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ബി.​അ​ജ​യ​കു​മാ​ർ, എം ​മീ​രാ​പ്പി​ള​ള, ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ.​ജ​ഗ​ദീ​ശ​ൻ, ക​റ​വൂ​ർ എ​ൽ.​വ​ർ​ഗീ​സ്, കെ.​ബാ​ബു, ആ​ർ.​ശ്രീ​നി​വാ​സ​ൻ, കെ ​മ​ധു, നി​ർ​മ്മാ​ണ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ജീ​ഷ് ജ​ഗ​ദീ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് പി​റ​വ​ന്തൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നും ബ​ഹു​ജ​ന റാ​ലി​യും റെ​ഡ് വാ​ള​ൻ​റി​യ​ർ മാ​ർ​ച്ചും ന​ട​ക്കും.