മ​ഷി​പ്പ​ച്ച- കു​ടും​ബ​സം​ഗ​വും അ​വാ​ർ​ഡ്ദാ​ന​വും ന​ട​ത്തി
Tuesday, May 21, 2019 10:48 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ൾ 1983-84 ഏ​ഴാം ക്ലാ​സ് ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ മ​ഷി​പ്പ​ച്ച​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു.
ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ളി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മം തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ൻ സെ​ക്ര​ട്ട​റി എം.​ആ​ർ ജ​യ​ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഷി​പ്പ​ച്ച പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ്രി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജീ​വ​ൻ​നാ​യ​ർ, കെ.​ശ്രീ​നി​വാ​സ​ൻ, ജോ​സ് ക​രി​യ്ക്കം, കെ.​സ​തീ​ഷ് കു​മാ​ർ, സു​ജ​ൻ ചാ​ത്ത​ന്നൂ​ർ, ഗി​രീ​ഷ് ന​മ​ശി​വാ​യം, ഡി.​കെ സാ​ബു, ജെ.​ഷാ​ജി​മോ​ൻ, കെ.​പ്ര​കാ​ശ്, സി.​ആ​ർ മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

കൊല്ലം: കേ​ര​ള മ​ദ്ര​സാ​ധ്യാ​പ​ക ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ളി​ല്‍ 2018-19 അ​ധ്യ​യ​ന വ​ര്‍​ഷം എ​സ്എ​സ്എ​ല്‍സി, ​പ്ല​സ് ടൂ, ​ത​ത്തു​ല്യ പ​രീ​ക്ഷ​ക​ളി​ല്‍ ഫുൾ എ ​പ്ല​സ് ല​ഭി​ച്ച കു​ട്ടി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. അം​ഗ​ത്വ കാ​ര്‍​ഡ്, വി​ഹി​തം ഒ​ടു​ക്കി​യ​ത് സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍, മാ​ര്‍​ക്ക് ലി​സ്റ്റ്, അം​ഗ​ത്തി​ന്‍റെ​യോ മ​ക്ക​ളു​ടെ​യോ ബാ​ങ്ക് പാ​സ്ബു​ക്ക് (സ​ഹ​ക​ര​ണ ബാ​ങ്ക് ഒ​ഴി​ച്ച്) എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം വെ​ള്ള​പേ​പ്പ​റി​ല്‍ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ ജൂ​ണ്‍ 30 ന​കം മാ​നേ​ജ​ര്‍, കേ​ര​ള മ​ദ്ര​സാ​ധ്യാ​പ​ക ക്ഷേ​മ​നി​ധി ഓ​ഫീ​സ്, പു​തി​യ​റ, കോ​ഴി​ക്കോ​ട്-4 വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.