ഓ​പ്പ​റേ​ഷ​ൻ ഈ​സി വാ​ക്ക്: വീ​ണ്ടും കൈ​യേ​റ്റം ന​ട​ത്തി​യ​ത് ഇ​ന്ന് മു​ത​ൽ ഒ​ഴി​പ്പി​ക്കും
Tuesday, May 21, 2019 10:48 PM IST
കൊ​ല്ലം: കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ റോ​ഡു​ക​ൾ കൈ​യേ​റി അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ ഓ​പ്പ​റേ​ഷ​ൻ ഈ​സി വാ​ക്ക് എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ ഏ​ഴു​മു​ത​ൽ ഒ​ഴി​പ്പി​ച്ചു ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ഇ​വി​ടെ വീ​ണ്ടും കൈ​യേ​റ്റം ന​ട​ത്തി​യ​ത് ഇ​ന്ന് രാ​വി​ലെ മു​ത​ൽ ഒ​ഴി​പ്പി​ക്കു​മെ​ന്ന് മേ​യ​ർ അ​റി‍​യി​ച്ചു.
കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച ഭാ​ഗ​ത്ത് വീ​ണ്ടും കൈ​യേ​റി​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​ഭാ​ഗ​ത്തെ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട​യു​ള​ള ത​ട്ടു​ക​ൾ, ഇ​റ​ക്കു​ക​ൾ, ബ​ങ്കു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ക്കു​ന്ന​തോ​ടൊ​പ്പം നി​യ​മാ​നു​സൃ​ത പി​ഴ ഈ​ടാ​ക്കി പ്രോ​സി​ക്യു​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.
ഇ​ന്ന് ചി​ന്ന​ക്ക​ട, താ​ലൂ​ക്ക് ക​ച്ചേ​രി, ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​രം, താ​മ​ര​ക്കു​ളം, ആ​ർ​ഒ​ബി, ക​പ്പ​ല​ണ്ടി​മു​ക്ക്, ക​ട​പ്പാ​ക്ക​ട, ആ​ശ്രാ​മം, ലി​ങ്ക് റോ​ഡ് വ​ഴി ചി​ന്ന​ക്ക​ട വ​രെ​യു​ള​ള ഒ​ഴി​പ്പി​ച്ച ഭാ​ഗ​ങ്ങ​ളി​ലു​ള​ള വീ​ണ്ടും കൈ​യേ​റി​യ​വ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.