ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​ക തു​ക ന​ല്‍​കി മാ​ലി​ന്യ സം​സ്‌​ക​ര​ണം ന​ട​ത്തും­
Tuesday, May 21, 2019 10:49 PM IST
കൊല്ലം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2019-20 വ​ര്‍​ഷ​ത്തേ​ക്കു​ള​ള വാ​ര്‍​ഷി​ക പ​ദ്ധ​തി പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും. പ​ദ്ധ​തി വി​ഹി​ത​ത്തി​ന്റെ 10 ശ​ത​മാ​നം ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും 15 ശ​ത​മാ​നം മു​നി​സി​പ്പാ​ലി​റ്റി​ക​ളും കോ​ര്‍​പ്പ​റേ​ഷ​നു​ക​ളും ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്കാ​യി വ​ക​യി​രു​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം.
ശു​ചി​ത്വ കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ശു​ചി​ത്വ മി​ഷ​ന്‍ മു​ഖേ​ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​ക ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര-​സം​സ്ഥാ​നാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വി​വി​ധ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ശു​ചി​ത്വ മി​ഷ​ന്‍ മു​ഖേ​ന ധ​ന​സ​ഹാ​യം ന​ല്‍​കും.
അ​ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള​ള പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന​തി​നും ഇ​നം തി​രി​ച്ച് പു​ന​ചം​ക്ര​മ​ണ​ത്തി​നും റോ​ഡ് ടാ​റിം​ഗി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും സം​വി​ധാ​നം വേ​ണം. എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പി​ലാ​റ്റി​ക​ളി​ലും മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ ഫെ​സി​ലി​റ്റി​യാ​ണ് ഉ​റ​പ്പാ​ക്കേ​ണ്ട​ത്.
ശേ​ഖ​രി​ക്കു​ന്ന പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍ പ്ലാ​സ്റ്റി​ക്ക് പൊ​ടി​ച്ച് ടാ​റിം​ഗി​ന് ന​ല്‍​കു​ന്ന​തി​നും പു​ന​ചം​ക്ര​മ​ണ​ത്തി​ന് യോ​ഗ്യ​മാ​യ​വ പാ​ഴ് വ​സ്തു വ്യാ​പാ​രി​ക​ളെ ഏ​ല്‍​പ്പി​ക്കു​ന്ന​തി​നു​മാ​യി ക്ലീ​ന്‍​കേ​ര​ള ക​മ്പ​നി​ക്കാ​ണ് കൈ​മാ​റേ​ണ്ട​ത്.
എ​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും റി​സോ​ഴ്‌​സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ച്ച് ഇ​തു ന​ട​പ്പാ​ക്കാം.
ഇ​തി​നാ​വ​ശ്യ​മാ​യ പ്രോ​ജ​ക്ടു​ക​ള്‍ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം. വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 489 മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ ഫെ​സി​ലി​റ്റി​ക​ളും 110 റി​സോ​ഴ്‌​സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി കേ​ന്ദ്ര​ങ്ങ​ളും ഇ​തി​ന​കം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മ​റ്റി​ട​ങ്ങ​ളി​ലും സ​മാ​ന സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.
അ​ടു​ക്ക​ള​മാ​ലി​ന്യം ഉ​ള്‍​പ്പെ​ടു​ന്ന ജൈ​വ പാ​ഴ്‌​വ​സ്തു​ക്ക​ള്‍ സം​സ്‌​ക​രി​ക്കു​ന്ന​തി​ന് ഉ​റ​വി​ട​മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​ണ് ശു​ചി​ത്വ മി​ഷ​ന്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. വീ​ടു​ക​ളി​ല്‍ താ​ര​ത​മ്യേ​ന ചെ​ല​വ് കു​റ​ഞ്ഞ കി​ച്ച​ന്‍​ബി​ന്‍, റിം​ഗ് ക​മ്പോ​സ്റ്റ്, പൈ​പ്പ് ക​മ്പോ​സ്റ്റ്, ക​ലം ക​മ്പോ​സ്റ്റ്, ബ​യോ ഡൈ​ജ​സ്റ്റ​ര്‍ പോ​ട്ട് തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​നു​ള​ള സാ​മ്പ​ത്തി​ക സ​ഹാ​യം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കും.
ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് പ​ര​മാ​വ​ധി 90 ശ​ത​മാ​നം​വ​രെ സ​ബ്‌​സി​ഡി ന​ല്‍​കും. ച​ന്ത​ക​ള്‍, പൊ​തു ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു​യി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജൈ​വ ക​മ്പോ​സ്റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കും. 75% സാ​മ്പ​ത്തി​ക ശു​ചി​ത്വ മി​ഷ​ന്‍ മു​ഖാ​ന്തി​രം ന​ല്‍​കും.
ദ്ര​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​യി​ല്‍ സെ​പ്‌​റ്റേ​ജ്/​സ്വീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്റ് പ്ലാ​ന്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന ന​ല്‍​കു​ക​യാ​ണ്. ജി​ല്ലാ-​താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള​ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും സാ​ങ്കേ​തി​ക നി​ര്‍​ദേ​ശ​വും ശു​ചി​ത്വ​മി​ഷ​ന്‍ ന​ല്‍​കും. മാ​ര്‍​ക്ക​റ്റു​ക​ള്‍, മ​ത്സ്യ​ച​ന്ത​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ദ്ര​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ഒ​രു​ക്കു​ന്ന​തി​നു​ള​ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും ശു​ചി​ത്വ മി​ഷ​ന്‍ ല​ഭ്യ​മാ​ക്കും.
2019-20 ലെ ​വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്കു​ള്ള സ​മ​യ പ​രി​ധി​യാ​യ ജൂ​ണ്‍ 12 ന് ​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്രോ​ജ​ക്ടു​ക​ള്‍ ത​യ്യാ​റാ​ക്ക​ണ​മെ​ന്ന് ശു​ചി​ത്വ മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.