ഗ്ര​ന്ഥ​ശാ​ല​ക​ളു​ടെ പ്ര​സ​ക്തി വ​ർ​ധി​ച്ചു​വ​രു​ന്നു: മ​ന്ത്രി
Tuesday, May 21, 2019 11:35 PM IST
കു​ണ്ട​റ: ഇ​ന്ന് ഗ്ര​ന്ഥ​ശാ​ല​ക​ളു​ടെ പ്ര​സ​ക്തി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് സം​സ്ഥാ​ന വ​നം-​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി കെ.​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​ള​വ​ന ജെ​എം​വൈ​എം​എ ലൈ​ബ്ര​റി​യു​ടെ 69ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ഓ​രോ വ​ർ​ഷ​വും നി​ര​വ​ധി പു​തി​യ ഗ്ര​ന്ഥ​ശാ​ല​ക​ൾ സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ല​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്യ​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ​മാ​റ്റ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല​ക​ൾ വ​ഹി​ച്ച പ​ങ്ക് വി​സ്മ​രി​ക്കാ​നാ​വു​ക​യി​ല്ല. ജാ​തി മ​ത രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കും ഒ​ത്തു​ചേ​രാ​ൻ ക​ഴി​യു​ന്ന ഒ​രു സ്ഥ​ല​മാ​ണ് ഗ്ര​ന്ഥ​ശാ​ല.

ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ പു​സ്ത​ക​ങ്ങ​ളു​ടെ അ​മൂ​ല്യ ശേ​ഖ​ര​മു​ണ്ട ്. അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​യ​നാ​ശീ​ല​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​വാ​ൻ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ലാ​സാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ, അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ എ​ന്നി​വ​രാ​യ അ​ന​ന്ത​ല​ക്ഷ്മി.​എ​സ്, അ​ലീ​ന ബി​ജു, സോ​ണ​ൽ സാ​ബു, ശ്രീ​ജി​ത്ത്.​എ​സ്, ജി​ബി​ൻ.​ബി.​മ​ത്താ​യി, അ​ഞ്ജു അ​രു​ണ്‍, ഭാ​ഗ്യ​ല​ക്ഷ്മി.​ബി, വി​ഷ്ണു.​എ​സ്, ഗോ​പി​ക കൃ​ഷ്ണ​ൻ എ​ന്നി​വ​രെ മ​ന്ത്രി അ​നു​മോ​ദി​ക്കു​ക​യും ലൈ​ബ്ര​റി​യു​ടെ മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളാ​യ എം.​കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള, റ്റി.​യോ​ഹ​ന്നാ​ൻ, എ​ൻ.​കു​ട്ട​ൻ​പി​ള്ള, കെ.​സു​രേ​ഷ് ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ആ​ർ.​മോ​ഹ​ന​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​ൻ, കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു​രാ​ജേ​ന്ദ്ര​ൻ, ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന.​ജി.​പി​ള്ള, ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ക​ണ്‍​വീ​ന​ർ ജി.​രാ​ധാ​കൃ​ഷ്ണ​ൻ, ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് ശ​ര​ണ്യ.​എ​സ്.​ബി, സെ​ക്ര​ട്ട​റി കൃ​പ അ​നി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ബാ​ല​വേ​ദി ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ നോ​ട്ട്ബു​ക്കു​ക​ളും വി​ത​ര​ണം ചെ​യ്തു.