മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​ന്ന​തിലെ ത​ർ​ക്കം; താ​ൽകാ​ലി​ക പ​രി​ഹാ​ര​മാ​യി
Tuesday, May 21, 2019 11:35 PM IST
ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ കൊ​ല്ലാ​റ​യി​ലെ സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ന് താ​ത്ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി. ഇ​ന്ന​ലെ കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചേ​ർ​ന്ന സ​ർ​വക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.​
നി​ല​വി​ൽ ത​ർ​ക്ക​മു​ള്ള സെ​മി​ത്തേ​രി ഒ​ഴി​വാ​ക്കി സാ​ധ്യ​മാ​യ മ​റ്റ് എ​വി​ടെ എ​ങ്കി​ലും മൃ​ത​ദേഹം മ​റ​വ് ചെ​യ്യാ​ൻ സ​ർ​വക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു.​ ബ​ന്ധു​ക്ക​ളും ഇ​ട​വ​ക അം​ഗ​ങ്ങ​ളും തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു.​ ഇ​തി​ൻ പ്ര​കാ​രം ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങി ഉ​ട​ൻ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യും.
ആറ് മാ​സ​ത്തി​നു​ള്ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേശി​ച്ച ത​ര​ത്തി​ൽ ശ്മ​ശാ​ന​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം തു​ട​ർ​ന്ന് ഇ​വി​ടെ സം​സ്്കാ​രം ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. ക​ഴി​ഞ്ഞ 14 ന് ​നി​ര്യാ​ത​യാ​യ കു​ന്ന​ത്തൂ​ർ തു​രു​ത്തി​ക്ക​ര കാ​ളി​ശേരി മേ​ലേ​തി​ൽ വീ​ട്ടി​ൽ പ​ത്രോ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(75) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് സം​സ്ക​രി​ക്കാ​തെ ദി​വ​സങ്ങ​ളാ​യി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ​കു​ന്ന​ത്തൂ​ർ കൊ​ല്ലാ​റ​യി​ലെ സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല എ​ന്ന ഒ​രു വി​ഭാ​ഗം ആ​ളു​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് സം​സ്ക്കാ​രം വൈ​കു​ന്ന​ത്.​ ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി ഒ​രാ​ഴ്ച മു​മ്പ് കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞി​രു​ന്നു. ​ക​ടു​ത്ത പാ​രി​സ്ഥി​തി​ക -ആ​രോ​ഗ്യ പ്ര​ശ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഇ​വി​ടെ സം​സ്കാ​രം ന​ട​ത്തു​ന്ന​തി​നെ​തി​ർ​പ്പ് ഉണ്ടായത്.
2012 മു​ത​ൽ എ​തി​ർ​പ്പ് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പ്പെ​ട്ട് സെ​മി​ത്തേ​രി​യി​ൽ വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി സം​സ്ക്കാ​രം ന​ട​ത്താ​ൻ ഉ​ത്ത​ര​വ് കൊ​ടു​ത്തി​രു​ന്നു.​ എ​ന്നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ​തു​മി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ സം​സ്ക്കാ​രം ന​ട​ത്താ​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രെ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സ് നി​ല​വി​ലു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് അ​ന്ന​മ്മ​യു​ടെ സം​സ്ക്കാ​രം ന​ട​ത്താ​ന്നു​ള്ള ശ്ര​മം ന​ട​ന്ന​ത്. ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി മൃ​ത​ദേഹം സം​സ്ക്ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​രു​ന്നു.​ ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​ഇ​ട​പെ​ട്ട് സ​ർ​വക​ക്ഷി യോ​ഗം വി​ളി​ച്ച​ത്.