കായംകുളം-പത്തനാപുരം റെയിൽവേ പാതയ്ക്കായി കാത്തിരുപ്പ് തുടരുന്നു
Tuesday, May 21, 2019 11:35 PM IST
പ​ത്ത​നാ​പു​രം : കാ​യം​കു​ളം-​പ​ത്ത​നാ​പു​രം റെ​യി​ല്‍​വേ പാ​ത​ക്കാ​യി കാ​ത്തി​രി​പ്പ് തു​ട​രു​ന്നു.​കാ​യം​കു​ള​ത്ത് നി​ന്ന് ക​റ്റാ​നം , ചാ​രും​മൂ​ട്, നൂ​റ​നാ​ട്, അ​ടൂ​ര്‍ വ​ഴി പ​ത്ത​നാ​പു​രം വ​രെ റെ​യി​ല്‍​പ്പാ​ത സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം 2006ല്‍ ​ആ​രം​ഭി​ച്ചു​വെ​ങ്കി​ലും എ​ങ്ങു​മെ​ത്തി​യി​ല്ല. 2009 മാ​ര്‍​ച്ചി​ന് മു​മ്പ് ഇ​തി​ന്‍റെ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മു​ന്‍ കേ​ന്ദ്ര റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന വേ​ലു ലോ​ക്‌​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തു​മാ​ണ്.​കാ​യം​കു​ളം, ക​റ്റാ​നം, ചാ​രും​മൂ​ട്, അ​ടൂ​ര്‍, ഏ​നാ​ത്ത് വ​ഴി കൊ​ല്ലം ചെ​ങ്കോ​ട്ട പാ​ത​യി​ലെ പ​ത്ത​നാ​പു​രം ആ​വ​ണീ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​മാ​യി യോ​ജി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു നി​ര്‍​ദി​ഷ്ട റെ​യി​ല്‍​വേ പാ​ത.
ഇ​ത് വ​ഴി റെ​യി​ല്‍ പാ​ത വ​ന്നാ​ല്‍ ദി​നം​പ്ര​തി വ​ര്‍​ദ്ധി​ച്ചു വ​രു​ന്ന കെ.​പി.​റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴു​വാ​ക്കു​വാ​നും ക​ഴി​യു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​കൂ​ടാ​തെ റെ​യി​ല്‍​വേ​ക്ക് ച​ര​ക്ക് നീ​ക്ക​ത്തി​ലൂ​ടെ​യും യാ​ത്രാ​ക്കൂ​ലി വ​ഴി​യും വ​ലി​യ വ​രു​മാ​നം ഭാ​വി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് മു​ന്‍ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​രാ​യി​രു​ന്ന ഡോ.​ജി.​നാ​രാ​യ​ണ​ന്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്ന​തു​മാ​ണ്.​ഇ​തി​നെ​ത്തു​ട​ര്‍​ന്ന് ര​ണ്ട് ത​വ​ണ പാ​ത​ക്കാ​യി സ​ര്‍​വേ ന​ട​ത്തി​യി​രു​ന്നു.​കൂ​ടു​ത​ലും ജ​ന വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു സ​ര്‍​വേ.
ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് ആ​ര്യ​ങ്കാ​വ് വ​ഴി പു​ന​ലൂ​ര്‍ - ‍മൂ​വാ​റ്റു​പു​ഴ- കാ​യം​കു​ളം സം​സ്ഥാ​ന പാ​ത​ക​ളി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ള്‍ ച​ര​ക്ക് ഗ​താ​ഗ​തം ന​ട​ക്കു​ന്ന​ത്. അ​നി​യ​ന്ത്രി​ത ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം കാ​ര​ണം വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും, റോ​ഡു​ക​ള്‍ ത​ക​ര്‍​ച്ച​യി​ലു​മാ​കു​വാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ശ​രാ​ശ​രി ആ​യി​രം ലോ​റി​ക​ള്‍ പ്ര​തി​ദി​നം ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് ആ​ര്യ​ങ്കാ​വ് വ​ഴി സം​സ്ഥാ​ന​ത്ത് എ​ത്തു​ന്നു​ണ്ട്.​ഇ​വ​യി​ല്‍ അ​ഞ്ഞൂ​റോ​ളം ലോ​റി​ക​ള്‍ സി​മ​ന്‍റും മു​ന്നൂ​റെ​ണ്ണ​ത്തോ​ളം പ​ച്ച​ക്ക​റി​യും, ബാ​ക്കി ത​ടി​യും മ​റ്റും വ​ഹി​ക്കു​ന്ന​തു​മാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ ചൂ​ണ്ടി കാ​ട്ടു​ന്നു. കാ​യം​കു​ളം പ​ത്ത​നാ​പു​രം തീ​വ​ണ്ടി​പ്പാ​ത സാ​ധ്യ​മാ​യാ​ല്‍ ത​മി​ഴ്‌​നാ​ടി​നേ​യും തീ​ര​പ്ര​ദേ​ശ ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യേ​യും ബ​ന്ധി​പ്പി​ച്ച് ച​ര​ക്ക് ഗ​താ​ഗ​ത​വും സു​ഗ​മ​മാ​ക്കാം.
ശ​ബ​രി റ​യി​ല്‍​പ്പാ​ത സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ച്ച​പ്പോ​ള്‍ കാ​യം​കു​ളം അ​ടൂ​ര്‍ കൊ​ട്ടാ​ര​ക്ക​ര പാ​ത​യോ ചെ​ങ്ങ​ന്നൂ​ര്‍ പ​ന്ത​ളം അ​ടൂ​ര്‍ ‍ തി​രു​വ​ന​ന്ത​പു​രം പാ​ത​യോ പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തു​മാ​ണ്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും പാ​ത പ്ര​യോ​ജ​നം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ള്‍​ക്ക് പ്ര​ധാ​ന​മാ​യും നി​ര്‍​ദി​ഷ്ട തീ​വ​ണ്ടി​പ്പാ​ത വ​ന്നാ​ല്‍ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള നി​ര്‍​ദി​ഷ്ട പാ​ത ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പു​തി​യ എം.​പി.​മാ​ര്‍ ഇ​ത് വീ​ണ്ടും റെ​യി​ല്‍​വേ മ​ന്ത്രി​യോ​ട് ഉ​ന്ന​യി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.