യോഗം സംഘടിപ്പിച്ചു
Tuesday, May 21, 2019 11:35 PM IST
പു​ന​ലൂ​ർ: റെ​യി​ല്‍​വേ പാ​ത​യു​ടെ ഇ​രു​വ​ശ​വും താ​മ​സി​ക്കു​ന്ന​വ​രു​ടെ യോ​ഗം ആ​ര്യ​ങ്കാ​വി​ൽ ചേ​ര്‍​ന്നു. കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് മാ​മ്പ​ഴ​ത്ത​റ സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. ആ​ര്യ​ങ്കാ​വ് മു​ത​ൽ ഇ​ട​മ​ൺ വ​രെ റെ​യി​ല്‍​വേ​യ്ക്ക് ഭൂ​മി​യി​ൽ യാ​തൊ​രു അ​വ​കാ​ശ​വും ഇ​ല്ലെ​ന്ന് മാ​മ്പ​ഴ​ത്ത​റ സ​ലീം പ​റ​ഞ്ഞു.
വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ ഉ​ട​ൻ ത​ന്നെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മ​ധു​ര ബെ​ഞ്ചി​ൽ കേ​സി​ൽ ക​ക്ഷി ചേ​രാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ എ​റ​ണാ​കു​ളം ഹൈ​ക്കോ​ട​തി​യി​ൽ പു​തി​യ കേ​സ് ഫ​യ​ൽ ചെ​യ്യും.

ചിരിപൂരം ഇന്നുകൂടി

കൊല്ലം: സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രസ് ക്ലബ് കേരള കാർട്ടൂൺ അക്കാദമിയുമായി സഹകരിച്ച് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടത്തുന്ന ചിരിപൂരം ഇന്നുകൂടി ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.