പു​ല​മ​ൺ ക​വ​ല​യി​ൽ മേ​ൽ​പാ​ല നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി തു​ട​ങ്ങി
Tuesday, May 21, 2019 11:35 PM IST
കൊ​ട്ടാ​ര​ക്ക​ര: എം​സി.​റോ​ഡും ദേ​ശീ​യ പാ​ത​യും സം​ഗ​മി​ക്കു​ന്ന പു​ല​മ​ൺ ക​വ​ല​യി​ൽ മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണ​ത്തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. നി​ർ​മ്മാ​ണ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ ജോ​ലി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചു. ആ​റു​മാ​സ​ത്തി​ന​കം പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്.
ഉ​രു​ക്കു പാ​ല​മാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ന്ന​ത്. എം​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യാ​ണ് പാ​ലം നി​ല​വി​ൽ വ​രി​ക. 750 മീ​റ്റ​ർ നീ​ള​ത്തി​ൽ ര​വി ന​ഗ​ർ മു​ത​ൽ കു​ന്ന​ക്ക​ര വ​രെ​യാ​യി​രി​ക്കും പാ​ലം. പാ​ല​ത്തി​ന്‍റെ ഉ​രു​ക്കു ഭാ​ഗ​ങ്ങ​ൾ ഫാ​ക്ട​റി​ക​ളി​ൽ നി​ർ​മ്മി​ച്ച ശേ​ഷം ഇ​വി​ടെ​യെ​ത്തി​ച്ച് കൂ​ട്ടി​യോ​ജി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ക.
അ​തി​നാ​ൽ പാ​ലം നി​ർ​മാ​ണം എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​കും. കേ​ര​ള​ത്തോ​ടു ചേ​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ ഇ​ത്ത​ര​മൊ​രു പാ​ലം നി​ർ​മി​ച്ചി​ട്ടു​ണ്ട്. ആ ​മാ​തൃ​ക​യാ​ണ് ഇ​വി​ടെ സ്വീ​ക​രി​ക്കു​ക. ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ലം സ​ന്ദ​ർ​ശി​ച്ച് പ​ഠ​നം ന​ട​ത്തി​യി​രു​ന്നു.
പാ​ല​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. മ​ണ്ണു​പ​രി​ശോ​ധ​ന​യും ഉ​ട​ൻ ന​ട​ക്കും. 20 കോ​ടി രൂ​പ​യാ​ണ് നി​ർ​മ്മാ​ണ​ച്ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നാ​ല് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
ര​ണ്ടു പ്ര​ധാ​ന റോ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ പു​ല​മ​ൺ ക​വ​ല കാ​ല​ങ്ങ​ളാ​യി ഗ​താ​ഗ​ത കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. ഇ​വി​ടെ​യു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​പ്ര​ശ്നം മ​ധ്യ​കേ​ര​ള​ത്തെ​യാ​കെ ബാ​ധി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. പാ​ലം വ​രു​ന്ന​തോ​ടെ ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഐ ​ഷാ പോ​റ്റി എം​എ​ൽ​എ മു​ൻ കെെ​യ്യെ​ടു​ത്താ​ണ് പാ​ലം നി​ർ​മ്മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കി​യ​തും തു​ക അ​നു​വ​ദി​പ്പി​ച്ച​തും.