ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ണാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് സാ​ധി​ക്ക​ണം: നടൻ ജ​ഗ​ദീ​ഷ്
Tuesday, May 21, 2019 11:35 PM IST
ച​വ​റ: ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് ക​ഴി​യു​മ്പോ​ഴാ​ണ് ജീ​വി​ത​ത്തി​ല്‍ അ​വ​ര്‍ വി​ജ​യി​ച്ച് ക​യ​റു​ന്ന​തെ​ന്ന് ച​ല​ച്ചി​ത്ര​താ​രം ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു.​
ബേ​ബി​ജോ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബേ​ബി​ജോ​ണ്‍ ഷ​ഷ്ടി​പൂ​ര്‍​ത്തി മ​ന്ദി​ര​ത്തി​ല്‍ ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് എ​സ്എ​സ്എ​ല്‍എ​സി, പ്ല​സ് ടൂ ​പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അദ്ദേ​ഹം.
​സു​ഖ ദു:​ഖ സ​മ്മി​ശ്ര​മാ​ണ് ജീ​വി​ത​മെ​ന്നും സ​ന്തോ​ഷം വ​രു​മ്പോ​ള്‍ എ​ങ്ങ​നെ​യാ​ണോ ജീ​വി​ത​ത്തെ നേ​രി​ട്ട​ത് അ​ത് പോ​ലെ ദു:​ഖം വ​രു​മ്പോ​ഴും ത​ള​രാ​തെ മു​ന്നേ​റാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​തെ​ന്നും ജ​ഗ​ദീ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ച​ട​ങ്ങി​ല്‍ ആ​ര്‍.​നാ​രാ​യ​ണ​പി​ള​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി, മു​ന്‍ മ​ന്ത്രി ഷി​ബു​ബേ​ബി​ ജോ​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ശോ​ഭ, ച​ക്ക​നാ​ല്‍ സ​ന​ല്‍​കു​മാ​ര്‍,ഫി​ലി​പ്പ് കെ. ​തോ​മ​സ്, കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ന്‍, ഇ. ​യൂ​സ​ഫ് കു​ഞ്ഞ് , ജ​സ്റ്റി​ന്‍ ജോ​ണ്‍, എ​സ്. ലാ​ലു , താ​ജ് പോ​രൂ​ക്ക​ര, ഷി​ജു നെ​ല്ലി​പ്പ​റ​മ്പി​ല്‍ , പൊ​ന്മ​ന ഷി​ലു, മീ​നാ​കു​മാ​രി എ​ന്നി​വ​ര്‍ പ്രസംഗിച്ചു. തു​ട​ര്‍​ന്ന് ജ​ഗ​ദീ​ഷ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മൊ​മ​ന്‍റോ വി​ത​ര​ണം ചെ​യ്തു.​ മു​ന്നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​നു​മോ​ദ​നം ഏ​റ്റ് വാ​ങ്ങി.​ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കു​രീ​പ്പു​ഴ ഫ്രാ​ന്‍​സി​സി​ന്‍റെ ഗാ​ന​മേ​ള​യും ന​ട​ന്നു