കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ടി​നെ​തി​രേ പ്ര​തി​ഷേ​ധ സ​മ​രം
Tuesday, May 21, 2019 11:35 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ യും ​ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ. ഇ​ത് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ക​യും രോ​ഗി​ക​ളെ വ​ല​യ്ക്കു​ക​യും ചെ​യ്തു.
ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​ണ് ഡി​വൈ​എ​ഫ്ഐ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ബി​ജു നെ​ൽ​സ​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ട്ട സൂ​പ്ര​ണ്ട് ഇ​വി​ടെ തു​ട​രാ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ വാ​ദം. പോ​ലി​സെ​ത്തി​യെ​ങ്കി​ലും സൂ​പ്ര​ണ്ട് ഓ​ഫീ​സ് വി​ട്ടു പോ​യ ശേ​ഷ​മാ​ണ് സ​മ​ര​മ​വ​സാ​നി​പ്പി​ച്ച​ത്. ഇ​തി​നു ശേ​ഷം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ചേ​ർ​ന്നു. സ്വ​ത​ന്ത്ര​മാ​യി ജോ​ലി ചെ​യ്യാ​ന​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​രു വാ​ട്സ് ആ​പ്പ് വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ൻ​പ് സൂ​പ്ര​ണ്ടി​നെ​തി​രെ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ഇ​തെ തു​ട​ർ​ന്ന് സു​പ്ര​ണ്ട് അ​വ​ധി​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് വീ​ണ്ടും ചു​മ​ത​ല​യേ​റ്റ​ത്.

എം​പ്ലോ​യ​ബി​ലി​റ്റി സെന്‍റ​റി​ല്‍ അ​ഭി​മു​ഖം 28നും 29​നും

കൊല്ലം: ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്റ​റി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 28, 29 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. എ​സ്എ​സ്എ​ല്‍സി ​മു​ത​ല്‍ ബി​രു​ദം വ​രെ യോ​ഗ്യ​ത​യു​ള്ള 18 നും 35 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ബ​യോ​ഡാ​റ്റ​യു​ടെ നാ​ലു പ​ക​ര്‍​പ്പു​ക​ള്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ സ​ഹി​തം രാ​വി​ലെ 10ന് ​ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 0474-2740615, 2746789.