ആ​ത്മീ​യ വ​ള​ര്‍​ച്ച​യാ​ണ് ക​ണ്‍​വ​ന്‍​ഷ​നു​ക​ളി​ലൂ​ടെ ല​ഭ്യ​മാ​കേ​ണ്ട​ത്: ഡോ.യാ​ക്കോ​ബ് മാ​ര്‍ ഐ​റേ​നി​യോ​സ്
Wednesday, May 22, 2019 10:32 PM IST
പ​ത്ത​നാ​പു​രം: ആ​ത്മീ​യ വ​ള​ര്‍​ച്ച​യാ​ണ് ക​ണ്‍​വ​ന്‍​ഷ​നു​ക​ളി​ലൂ​ടെ ല​ഭ്യ​മാ​കേ​ണ്ട​തെ​ന്ന് ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ കൊ​ച്ചി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യാ​ക്കോ​ബ് മാ​ര്‍ ഐ​റേ​നി​യോ​സ്.​
ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് പ​ത്ത​നാ​പു​രം സെ​ന്‍റ​ര്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

സ​ഭാ​നേ​തൃ​ത്വം ശ​രി​യാ​യ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് വി​ശ്വാ​സി​ക​ളും നേ​രാ​യി ന​ട​ക്കു​ക. ​സ​മൂ​ഹ​ത്തി​ലും പു​തുത​ല​മു​റ​യി​ലും ആ​ത്മീ​യ​ത കു​റ​യു​ന്നു.​ അ​തി​നാ​ലാ​ണ് മാ​താ​പി​താ​ക്ക​ളെ ഉ​പേ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത കൂ​ടു​ന്ന​ത്.

​ആ​ത്മീ​യ​ത വ​ള​രു​മ്പോ​ഴേ സ​മൂ​ഹം നേ​രാ​യ ദി​ശ​യി​ലെ​ത്തൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​മൗ​ണ്ട് താ​ബോ​ര്‍ ദ​യ​റാ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​ജോ​സ​ഫ് മാ​ര്‍ ദി​വ​ന്നാ​സി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ഡോ. യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.​ ഡോ. സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം, ഫാ. ​കെ എ ​ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.