പു​തു​മ​ക​ളും വൈ​വി​ധ്യ​വുമാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി സ്കൂ​ൾ വി​പ​ണി സ​ജീ​വ​ം
Wednesday, May 22, 2019 10:32 PM IST
പ​ത്ത​നാ​പു​രം : സ്കൂ​ള്‍ തു​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ പു​തു​മ​ക​ളും വൈ​വി​ധ്യ​വുമാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി സ്കൂ​ൾ വി​പ​ണി സ​ജീ​വ​മാ​കു​ന്നു.​ മേയ് ആ​ദ്യം ത​ന്നെ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​യ​താ​യി​രു​ന്നു. ഇ​ത്ത​വ​ണ സ്കൂ​ൾ വി​പ​ണി​യി​ലെ താ​ര​ങ്ങ​ള്‍ ഒ​ടി​യ​നും ലൂ​സി​ഫ​റു​മാ​ണ്.​

കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​ള്ള ഗ്രാ​ഫി​ക്സ്‌ ബാ​ഗു​ക​ൾ​ക്കാ​ണ് ‌ ആ​വ​ശ്യ​ക്കാ​രു​ണ്ട്. ​ബെ​ൻ​ടെ​ൻ, സ്പൈ​ഡ​ർ​മാ​ൻ, മി​ക്കി​മൗ​സ്‌, ബാ​ർ​ബി ഡോ​ൾ തു​ട​ങ്ങി കു​ട്ടി​ക​ളു​ടെ ഇ​ഷ്ട ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ബാ​ ഗു​ക​ളി​ലും കു​ട​ക​ളി​ലും ടി​ഫി​ൻ ബോ​ക്സു​ക​ളി​ലും ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.​ പ​തി​വു തെ​റ്റി​ക്കാ​തെ ചൈ​നീ​സ്‌ ബാ​ഗു​ക​ളും കു​ട​ക​ളും സ്കൂ​ൾ വി​പ​ണി​യി​ല്‍ ഇ​ടം നേ​ടി.​

വി​ല അ​ൽ​പം കൂ​ടു​ത​ലാ​ണെ​ങ്കി​ലും സ്കൂ​ൾ വ​ർ​ഷം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും. 300 മു​ത​ൽ 1500 രൂ​പ വ​രെ​യാ​ണ് ബാ​ഗു​ക​ളു​ടെ വി​ല.​ ഹ​യ​ര്‍​സെ​ക്ക​ണ്ട​റി, കോ​ളെ​ജ് കു​ട്ടി​ക​ൾ​ക്കാ​യി വ്യ​ത്യ​സ്ത​ത​യാ​ര്‍​ന്ന ബാ​ഗു​ക​ളും വി​പ​ണി​യി​ലു​ണ്ട്‌. ബാ​ഗു​ക​ളി​ൽ പു​തു​മ​യു​ണ​ർ​ത്തു​ന്ന സ്കൂ​ൾ ട്രോ​ളി ബാ​ഗു​ക​ളും എ​ത്തി​യി​ട്ടു​ണ്ട്.

1000 മു​ത​ൽ 3000 രൂ​പ വ​രെ​യാ​ണ് ട്രോ​ളി​യു​ടെ വി​ല. പ്ര​മു​ഖ ക​മ്പ​നി​ക​ൾ​ക്കൊ​പ്പം നി​ര​വ​ധി ചെ​റു ക​മ്പ​നി​ക​ളും ചൈ​നീ​സ്‌ ക​മ്പ​നി​ക​ളും വി​പ​ണി​യി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ചി​ട്ടു​ണ്ട്‌. ​ചെ​റി​യ കു​ട്ടി​ക​ൾ​ക്കു​ള്ള കു​ട​ക​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ നി​റ​ങ്ങ​ളും കാ​ർ​ട്ടൂ​ണു​ക​ളും ത​ന്നെ​യാ​ണ് മു​ഖ്യം. കു​ട​ക​ൾ​ക്കൊ​പ്പം ത​ന്നെ മ​ഴ​ക്കോ​ട്ടു​ക​ളും വി​പ​ണി​യി​ൽ സ​ജീ​വ​മാ​ണ്. ​പെ​ൻ​സി​ൽ​ബോ​ക്സ്‌, പൗ​ച്ച​സ്‌, വാ​ട്ട​ർ​ബോ​ട്ടി​ൽ, ല​ഞ്ച്ബോ​ക്സ്‌ എ​ന്നി​വ​യി​ലും ചൈ​നീ​സ്‌ ആ​ധി​പ​ത്യം ത​ന്നെ.

പ​ണ്ടു​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച്‌ ഒ​രു വ​ർ​ഷം മാ​ത്ര​മാ​ണ് ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും വി​ല കു​റ​ഞ്ഞ​വ​യേ​ക്കാ​ൾ ഗു​ണ​നി​ല​വാ​രം നോ​ക്കി​യാ​ണ് ര​ക്ഷി​താ​ക്ക​ൾ സാ​ധ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്‌. ബാ​ഗ്‌, കു​ട, യൂ​ണി​ഫോം, ഷൂ​സ്‌, മ​റ്റു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല​ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു.​ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​പ​ണി ഉ​ഷാ​റാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍.