തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം
Wednesday, May 22, 2019 10:32 PM IST
കൊല്ലം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളെ​ല്ലാം ത​ത്സ​മ​യം അ​റി​യാ​ന്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ വെ​ബ്‌​സൈ​റ്റാ​യ results.eci.gov.in സ​ന്ദ​ര്‍​ശി​ക്കാം കേ​ര​ള​ത്തി​ലെ വി​വ​ര​ങ്ങ​ള്‍ trend.kerala. gov.in വെ​ബ്‌​സൈ​റ്റി​ലാ​ണ് ല​ഭി​ക്കു​ക.
ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന Trend onMobile ആ​പ്പ് വ​ഴി​യും വി​വ​ര​ങ്ങ​ള്‍ അ​റി​യാം. ജി​ല്ല​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ kollam.gov.in വ​ഴി​യും ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്
വോ​ട്ട​ണ്ണെ​ല്ലി​ന്‍റെ ഓ​രോ റൗ​ണ്ടും പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ലീ​ഡ്‌​നി​ല​യും നി​യ​മ​സ​ഭാ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ലീ​ഡും മ​റ്റു വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കും. നാ​ഷ​ന​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് സെ​ന്‍റ​റിന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ട്രെ​ന്‍​ഡ്, മൊ​ബൈ​ല്‍ ആ​പ്പ് എ​ന്നി​വ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത് എ​ന്ന് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫീ​സ​ര്‍ വി. ​കെ.സ​തീ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ prdlive മൊ​ബൈ​ല്‍ ആ​പ്പ് ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​ര്‍ വ​ഴി ഡൗ​ണ്‍​ലോ​ഡ് ചെ​യ്തും ത​ത്സ​മ​യ വി​വ​ര​ങ്ങ​ള്‍ അ​റി​യാം.