കൊ​ല്ല​ം: മ​ന​സ​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി
Wednesday, May 22, 2019 10:32 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ
കൊ​ല്ലം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ​ല​മ​റി​യാ​നു​ള്ള മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ഒ​രു​മാ​സ​ത്തെ നീ​ണ്ട കാ​ത്തി​രി​പ്പി​ന് ഇ​ന്നു വി​രാ​മം. കൊ​ല്ല​ത്തി​ന്‍റെ മ​ന​സ​മ്മ​തം ആ​ർ​ക്കൊ​പ്പം എ​ന്ന യാ​ഥാ​ർ​ഥ്യം വ്യ​ക്ത​മാ​കാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ കൂ​ടി പു​റ​ത്തു​വ​ന്ന​തോ​ടെ എ​ല്ലാ​വ​രം ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ലാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ളും അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ‌ ക​ടു​ത്ത ച​ങ്കി​ടി​പ്പി​ലാ​ണ്.
എ​ക്സി​റ്റ് പോ​ൾ ഫ​ല​ത്തി​ലാ​ണ് യു​ഡി​എ​ഫ് പ്ര​തീ​ക്ഷ അ​ർ​പ്പി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​വും ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​വും കൊ​ല്ല​ത്ത് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ന് റിക്കാർ​ഡ് ഭൂ​രി​പ​ക്ഷം സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് മു​ന്ന​ണി ജി​ല്ലാ നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്.
കേ​ന്ദ്ര​ത്തി​ലെ മോ​ദി ഭ​ര​ണ​ത്തി​ന് എ​തി​രാ​യ ജ​ന​വി​കാ​ര​വും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഒ​പ്പം നി​ന്ന​തും ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഭൂരി​പ​ക്ഷ​ത്തി​ൽ കൂ​ടി വി​ശ്വാ​സം അ​ർ​പ്പി​ച്ചു​ള്ള ക​ണ​ക്കു​കൂ​ട്ട​ലും കൂ​ടി ചേ​ർ​ത്ത് അ​ട്ടി​മ​റി വി​ജ​യ​മാ​ണ് ഇ​ട​തു​നേ​തൃ​ത്വം അ​വ​സാ​ന നി​മി​ഷ​വും പ്ര​വ​ചി​ക്കു​ന്ന​ത്.
ബൂ​ത്തു​ത​ല​ത്തി​ൽ നി​ന്നു​ള്ള വി​ല‍​യി​രു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും 60,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ക്കു​ന്നു. പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ൽ 30000-നും 50000-​നും മ​ധ്യേ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് നി​ഗ​മ​നം. അ​ന്തി​മ വി​ശ​ക​ല​ന​ത്തി​ലാ​ണ് ഇ​ത് 60,000-ൽ ​എ​ത്തി​യ​ത്.
പ​തി​വി​ന് വി​പ​രീ​ത​മാ​യ യു​ഡി​എ​ഫ് ന​ട​ത്തി​യ അ​ന്തി​മ വി​ശ​ക​ല​നം രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രെ പോ​ലും അ​ത്ഭു​ത​പ്പെ​ടു​ത്തി. കൊ​ല്ല​ത്ത് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ 62729-ൽ ​അ​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ‌ വി​ജ​യി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി പ്ര​ഖ്യാ​പി​ച്ച​ത്.
രാ​ഹു​ൽ ത​രം​ഗം അ​ട​ക്കം യു​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്ന അ​ടി​യൊ​ഴു​ക്കു​ക​ൾ കൂ​ടി യാ​ഥാ​ർ‌​ഥ്യ​മാ​യാ​ൽ പ്രേ​മ​ച​ന്ദ്ര​ന്‍റെ ഭൂ​രി​പ​ക്ഷം ഒ​രു​ല​ക്ഷം ക​വി​യു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മു​ണ്ട്. എ​ന്നാ​ൽ ആ​വ​നാ​ഴി​യി​ലെ അ​വ​സാ​ന​ത്തെ അ​സ്ത്രം വ​രെ എ​ടു​ത്തു​പ്ര​യോ​ഗി​ച്ച എ​ൽ‌​ഡി​എ​ഫ് കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന്‍റെ വി​ജ​യം സു​നി​ശ്ചി​തം എ​ന്നു​ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന​ത്.
ഇ​രു​മു​ന്ന​ണി​ക​ളും വ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്ര ആ​കാം​ക്ഷ​യും ആ​ശ​ങ്ക​യും പ്ര​തീ​ക്ഷ​യും ബി​ജെ​പി​ക്കി​ല്ല. ശ​ബ​രി​മ​ല വി​ഷ​യം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യെ​ന്നും ഈ ​ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ കാ​ര്യ​മാ​യ വോ​ട്ടു​വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​വ​രു​ടെ വി​ശ​ക​ല​നം. സ്ഥാ​നാ​ർ​ഥി ദു​ർ​ബ​ല​നാ​യി​രു​ന്നു എ​ന്ന ആ​രോ​പ​ണം പാ​ർ​ട്ടി​യി​ലും എ​ൻ​ഡി​എ​യി​ലും ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​ത് അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​ന​ത്തി​ന്‍റെ പ്ര​ശ്നം കൂ​ടി​യാ​ണ്.
ഇ​രു​മു​ന്ന​ണി​ക​ളും മി​ക​ച്ച ലീ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് ചാ​ത്ത​ന്നൂ​ർ. പൊ​തു​വേ ഇ​ട​തു​പ​ക്ഷ ആ​ഭി​മു​ഖ്യം വ​ച്ചു​പു​ല​ർ​ത്തു​ന്ന ഇ​വി​ടെ യു​ഡി​എ​ഫ് 6000 വോ​ട്ടും എ​ൽ​ഡി​എ​ഫ് 14,000 വോ​ട്ടും ലീ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ ഇ​വി​ടെ യു​ഡി​എ​ഫി​നെ മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ളി ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം 34407 വോ​ട്ടു​ക​ളാ​യി​രു​ന്നു.
ഇ​ക്കു​റി ഇ​ര​വി​പു​ര​ത്ത് അ​ടി​യൊ​ഴു​ക്കു​ക​ൾ ഏ​റെ ന​ട​ന്നു​വെ​ന്ന് എ​ല്ലാ​വ​രും ക​രു​തു​ന്നു. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ൽ കാ​ര്യ​മാ​യ ധ്രു​വീ​ക​ര​ണം ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​ള്ള​ത് പ​ക​ൽ പോ​ലെ വ്യ​ക്തം. ഇ​തി​ലാ​ണ് യു​ഡി​എ​ഫ് പ്ര​തീ​ക്ഷ അ​ർ​പ്പി​ക്കു​ന്ന​ത്. ഇ​ട​തു​കോ​ട്ട​യി​ൽ വി​ള്ള​ലൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫും വി​ല​യി​രു​ത്തു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ര​വി​പു​ര​ത്ത് എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച​ത് 28803 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്.
കു​ണ്ട​റ​യി​ൽ യു​ഡി​എ​പും എ​ൽ​ഡി​എ​ഫും മാ​ന്യ​മാ​യ ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ക്കു​ന്നു. യു​ഡി​എ​ഫ് 9000 വോ​ട്ടി​ന്‍റെ​യും എ​ൽ​ഡി​എ​ഫ് 12,000 വോ​ട്ടി​ന്‍റെ​യും ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ‌ എ​ൽ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം 30460 വോ​ട്ടു​ക​ളാ​യി​രു​ന്നു​വെ​ങ്കി​ൽ അ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള ഘ​ട​ക​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി വ​ന്നി​ട്ടു​ണ്ടെ​ന്ന അ​മി​ത പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ് ഇ​വി​ട​ത്തെ യു​ഡി​എ​ഫ് നേ​തൃ​ത്വം.
യു​ഡി​എ​ഫ് കൊ​ല്ലം അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ അ​ട്ടി​മ​റി ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളും തീ​ര​ദേ​ശ മേ​ഖ​ല​യും ഒ​പ്പം നി​ന്നു​വെ​ന്ന് ത​ന്നെ​യാ​ണ് അ​വ​രു​ടെ നി​ഗ​ന​മം. 17500 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 5000-ൽ ​താ​ഴെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മേ എ​ൽ​ഡി​എ​ഫ് ക​ണ​ക്ക് കൂ​ട്ടു​ന്നു​ള്ളൂ. സി​പി​എം വോ​ട്ടു​ക​ളി​ൽ ചോ​ർ‌​ച്ച​യു​ണ്ടാ​യ​താ​യ സൂ​ച​ന​ക​ളും പു​റ​ത്തു​വ​രു​ന്നു. 2016-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ 17615 വോ​ട്ടു​ക​ളാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം.
ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഇ​ള​കാ​ത്ത കോ​ട്ട​യാ​യ ച​ട​യ​മം​ഗ​ല​ത്ത് ഇ​ക്കു​റി യു​ഡി​എ​ഫ് കേ​വ​ലം 750 വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ കി​ട്ടു​മെ​ന്ന് ക​രു​തു​ന്നു. ഇ​ട​ത് പ്ര​തീ​ക്ഷ 20,000-ൽ ​അ​ധി​കം വോ​ട്ടു​ക​ളി​ലാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ 21928 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നി​ഗ​മ​നം.
തൂ​ക്കു​പാ​ല​ത്തി​ന്‍റെ നാ​ടാ​യ പു​ന​ലൂ​രും ഇ​ട​തി​ന്‍റെ കോ​ട്ട​യാ​യി ത​ന്നെ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ​യും ഇ​ക്കു​റി ര​ണ്ടാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ മാ​ർ​ജി​ൻ യു​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നു. ഏ​റ്റ​വും കു​റ​ഞ്ഞ​ത് 20,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ജി​ല്ല​യി​ൽ ശ​ബ​രി​മ​ല വി​ഷ​യം സ്വാ​ധീ​നി​ച്ച മ​ണ്ഡ​ല​മാ​യും പു​ന​ലൂ​രി​നെ വി​ല​യി​രു​ത്തു​ന്നു. അ​ത് ആ​ർ​ക്ക് അ​നു​കൂ​ല​മാ​യെ​ന്ന് വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞേ പ​റ​യാ​നാ​കൂ.
ഇ​ഞ്ചോ​ടി​ഞ്ച് വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്ന ച​വ​റ​യി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. യു​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് 19000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം. 2000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്ന് എ​ൽ​ഡി​എ​ഫും പ​റ​യു​ന്നു. ച​വ​റ​യി​ൽ യു​ഡി​എ​ഫ് പി​ന്നോ​ട്ടു​പോ​യാ​ൽ അ​ത് ആ​ർ​എ​സ്പി​യി​ൽ ച​ല​ന​ങ്ങ​ളും തു​ട​ർ​ച​ല​ന​ങ്ങ​ളും സൃ​ഷ്ടി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പ്.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ത്തി​ലെ ഏ​ഴ് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളും ഇ​ട​തു​പ​ക്ഷ​ത്തി​ന് ഒ​പ്പ​മാ​യി​രു​ന്നു. ഇ​തി​ൽ ച​വ​റ​യി​ൽ മാ​ത്ര​മാ​ണ് ഭൂ​രി​പ​ക്ഷം പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ പോ​യ​ത്. എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ എ​ല്ലാ മ​ണ്ഡ​ല​വും യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് സാ​ധ്യ​ത. ജ​ന​വി​ധി എ​ന്താ​യാ​ലും അ​തി​ന്‍റെ സ്ഥി​രീ​ക​ര​ണ​ത്തി​ന് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നേ​ക്കും.