കോർപറേഷന്‍റെ ഓ​പ്പ​റേ​ഷ​ന്‍ ഈ​സി വാ​ക്ക്; കൗ​ണ്‍​സി​ല്‍ യോ​ഗത്തിൽ അഭിനന്ദനപ്രവാഹം
Wednesday, May 22, 2019 11:37 PM IST
കൊ​ല്ലം: ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത കൈ​യേറ്റ​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റു​ന്ന ഓ​പ്പ​റേ​ഷ​ന്‍ ഈ​സി വാ​ക്കിന് ക​ക്ഷി​ഭേ​ദ​മ​ന്യേ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം.
ആ​ര്‍​എ​സ്പി​യി​ലെ വ​നി​താ അം​ഗം മാ​ത്ര​മാ​ണ് പൊ​ളി​ച്ചു​മാ​റ്റ​ലി​നെ​തി​രെ രം​ഗ​ത്ത് വ​ന്ന​ത്. ആ​ര്‍​ജ​വ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി എ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ഈ​സി വാ​ക്കി​നെ സി​പി​ഐ അം​ഗം എ​ന്‍ മോ​ഹ​ന​ന്‍ ഉൾപ്പെടെയുള്ളവർ വി​ശേ​ഷി​പ്പി​ച്ച​ത്.
യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി ലീ​ഡ​ര്‍ എ ​കെ ഹ​ഫീ​സും ഓ​പ്പ​റേ​ഷ​ന്‍ ഈ​സി വാ​ക്കി​നെ അ​ഭി​ന​ന്ദി​ച്ചു. അ​ന​ധി​കൃ​ത കൈയേറ്റ​ങ്ങ​ള്‍ യാ​തൊ​രു പ​രി​ഗ​ണ​ന​യും അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തി യ​ഥാ​ര്‍​ഥത്തി​ല്‍ ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും ഹ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
പൊ​ളി​ച്ചു​നീ​ക്ക​ലി​ന് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ച​താ​യി മോ​ഹ​ന​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​ഴി​പ്പി​ച്ചി​ട​ത്ത് കൈ​യേറ്റം ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധ വേ​ണം. പു​ന​ര​ധി​വാ​സ​ത്തി​ന് വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡം വേ​ണ​മെ​ന്നും സി​പി​ഐ അം​ഗം പ​റ​ഞ്ഞു.
പൊ​ളി​ച്ചു​നീ​ക്കി​യ ക​ട​ക​ള്‍ പ​ല​യി​ട​ത്തും വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങി​യ​താ​യി നീ​രാ​വി​ല്‍ ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ബി ​അ​നി​ല്‍​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. സാ​ര​ഥി ഓ​ട്ടോ മൊ​ബൈ​ല്‍​സി​ന്‍റെ അ​ന​ധി​കൃ​ത നി​ര്‍​മ്മാ​ണം, ത​ട്ടാ​മ​ല ലാ​ലാ​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍ററി​ന് മു​ന്നി​ല്‍ ദേ​ശീ​യ പാ​ത​യോ​രം കൈ​യേറി​യു​ള്ള പാ​ര്‍​ക്കിം​ഗ് എ​ന്നി​വ​യ്‌​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും അം​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സു​പ്രീം​കോ​ട​തി നി​ര്‍​ദേശ​ത്തി​ന് അ​നു​സൃ​ത​മാ​യി പു​ന​ര​ധി​വാ​സം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സി​പി​ഐ​യി​ലെ ഹ​ണി ബ​ഞ്ച​മി​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൊ​ളി​ച്ചു​നീ​ക്ക​ല്‍ നീ​തി​പൂ​ര്‍​വ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗം ടി ​ലൈ​ലാ​കു​മാ​രി​യും പ​റ​ഞ്ഞു. കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ന​ട​പ​ടി​യെ ജ​ന​ങ്ങ​ള്‍ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി ന​ഗ​രാ​സൂ​ത്ര​ണ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി ​എ​സ് പ്രി​യ​ദ​ര്‍​ശ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ആ​ര്‍​എ​സ്പി അം​ഗ​വും ശ​ക്തി​കു​ള​ങ്ങ​ര ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ എ​സ് മീ​നാ​കു​മാ​രി മാ​ത്ര​മാ​ണ് ക​യേറ്റം നീ​ക്കം ചെ​യ്യ​ലി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ഓ​റ​ഞ്ചും ആ​പ്പി​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൊ​തി​ഞ്ഞ് വീ​ട്ടി​ല്‍​കൊ​ണ്ടു​പോ​യ​താ​യി അ​വ​ര്‍ ആ​രോ​പ​ണം ഉ​യ​ര്‍​ത്തി. കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന​പ്ര​കാ​രം ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്താ​നാ​ണ് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ് മ​റു​പ​ടി ന​ല്‍​കി.
യു​ഡി​എ​ഫി​ന്‍റെ അ​ഭി​പ്രാ​യം പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി ലീ​ഡ​ര്‍ പ​റ​ഞ്ഞ​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കു​രീ​പ്പു​ഴ ഡി​വി​ഷ​ന്‍ അം​ഗം അ​ജി​ത്കു​മാ​ര്‍ മീ​നാ​കു​മാ​രി​യു​ടെ ആ​രോ​പ​ണ​ത്തെ ത​ള്ളി രം​ഗ​ത്തെ​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി.
പൊ​തു​വ​ഴി​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും കൈയേറു​ന്നു​വെ​ന്ന ആ​ക്ഷേ​പം നി​ര​വ​ധി കാ​ല​ങ്ങ​ളാ​യി ഉ​യ​ര്‍​ന്നി​രു​ന്ന​താ​ണെ​ന്ന് മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു പ​റ​ഞ്ഞു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത്. തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യ​ഥാ​ര്‍​ഥ തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് പ​ര്യാ​പ്ത​മാ​യ സം​വി​ധാ​നം ഒ​രു​ക്കും.
642 പേ​രു​ടെ ലി​സ്റ്റാ​ണ് ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യ​ത്. അ​തി​ല്‍ വീ​ണ്ടും കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലു​ണ്ടാ​യി. യ​ഥാ​ര്‍​ഥ ക​ച്ച​വ​ട​ക്കാ​രെ ക​ണ്ടെ​ത്താ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രും മു​ന്‍​കൈ​യെ​ടു​ക്ക​ണം.
വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ ഇ​പ്പോ​ള്‍ മാ​ഫി​യ​ക​ളാ​ണ് രം​ഗം കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത്. മൊ​ത്ത വ്യാ​പാ​രി​ക​ള്‍ പ​ത്തും പ​തി​ന​ഞ്ചും ഉ​ന്തു​വ​ണ്ടി​ക​ള്‍ ത​യാ​റാ​ക്കി അ​തി​ല്‍ സാ​ധ​ന​ങ്ങ​ള്‍ നി​റ​ച്ച് കൂ​ലി​ക്കാ​രെ വ​ച്ച് തെ​രു​വി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. തെ​രു​വോ​ര ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ മ​ദ്യ​പാ​നം, ക​ഞ്ചാ​വ് വി​പ​ണ​നം, ല​ഹ​രി​മ​രു​ന്ന് വ്യാ​പ​നം എ​ന്നി​വ ത​ഴ​ച്ചു​വ​ള​രു​ന്നു​ണ്ട്.
ക​ച്ച​വ​ടം ക​ഴി​ഞ്ഞാ​ല്‍ ഉ​ന്തു​വ​ണ്ടി​ക​ള്‍ വ​ഴി​യോ​ര​ത്ത് സ്ഥാ​പി​ക്കാ​ന്‍ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി. ഓ​രോ പ്ര​ദേ​ശ​ത്തും യ​ഥാ​ര്‍​ഥമാ​യി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് ബ​ദ​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. തെ​രു​വി​ല്‍ ക​ട​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ചി​ല​ര്‍​ക്ക് മാ​സ​പ്പ​ടി ല​ഭി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.