താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ലേ ​സെ​ക്ര​ട്ട​റി​ക്കു നേ​രെ കൈയേറ്റ ശ്ര​മം: ര​ണ്ടു പേർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Wednesday, May 22, 2019 11:37 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ലേ ​സെ​ക്ര​ട്ട​റി​യെ കൈ​യേറ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ​യും സിപിഎം നേ​താ​ക്ക​ളു​ടെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഇ​വ​രെ വി​ട്ട​യ​ച്ചു. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു​പേ​രെ​യും താ​ത്കാ​ലി​ക​മാ​യി ജോ​ലി​യി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തി.
ചൊ​വാ​ഴ്ച​യു​ണ്ടാ​യ ഡി​വൈഎ​ഫ്ഐ. ഉ​പ​രോ​ധ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ. ചൊ​വാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ക്കു​ക​യും ആ​ശു​പ​ത്രി ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത പ​തി​ന​ഞ്ചോ​ളം ഡിവൈഎ​ഫ്.ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളു​ൾ​പ്പെ​ടു​ത്തി കേ​സ് എ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ൽ ആ​രേ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.
ലേ ​സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തു ചോ​ദി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സിഐടിയു യൂ​ണി​യ​നി​ൽ​പ്പെ​ട്ട താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ രാ​ജേ​ഷ്, അ​രു​ൺ എ​ന്നി​വ​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ലേ ​സെ​ക്ര​ട്ട​റി അ​നി​ത​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യ​ത്. സം​ഭാ​ഷ​ണം മൊ​ബൈ​ലി​ൽ റെ​ക്കോ​ഡ് ചെ​യ്യു​ന്ന​തി​നെ ലേ ​സെ​ക്ര​ട്ട​റി ചോ​ദ്യം ചെ​യ്യു​ക​യും ത​ർ​ക്ക​ത്തി​ലേ​ക്കും കൈ​യേറ്റ ശ്ര​മ​ത്തി​ലേ​ക്കും നീ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സി​ൽ ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും ഡി​വൈഎ​ഫ്ഐയു​ടെ​യും സി​പി.എ​മ്മി​ന്‍റേ​യും ജി​ല്ലാ​ത​ല നേ​താ​ക്ക​ൾ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യു​മു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് കേ​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം.
തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്ട​ർ ചെ​യ്യു​ന്ന​തി​ൽ നി​ന്നും പോ​ലീ​സ് പി​ൻ​മാ​റി​യ​ത്. ഡെ​പ്യു​ട്ടി ഡിഎംഒ.​ു​ടെ നി​ർ​ദേശ​ത്തെ തു​ട​ർ​ന്ന് ആ​ർഎംഒ അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കും​വ​രെ ഇ​രു​വ​രെ​യും താ​ത്കാ​ലി​ക​മാ​യി ജോ​ലി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യെ​ന്നും സൂ​പ്ര​ണ്ട് ബി​ജു.​ബി.​നെ​ൽ​സ​ൺ അ​റി​യി​ച്ചു. സിപിഎ​മ്മി​ന്‍റെ സ​മ്മ​തം കൂ​ടാ​തെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ഡിവൈഎ​ഫ്ഐയു​ടെ പേ​രി​ൽ സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി യൂ​ണി​യ​നി​ൽ​പ്പെ​ട്ട​വ​ർ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ച​ത്.

യോ​ഗം 28ന്

കൊല്ലം: ​സ്റ്റു​ഡ​ന്‍റ്‌​സ് ട്രാ​വ​ലിം​ഗ് ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗം 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.