ആ​ർ​മി​യി​ൽ മുൻ സു​ബേ​ദാ​ർ; നാ​ട്ടു​കാ​ർ​ക്ക് സ​ക​ല​ക​ലാ​വ​ല്ല​ഭ​ൻ
Wednesday, May 22, 2019 11:37 PM IST
സന്തോഷ് പ്രിയൻ
കൊ​ല്ലം: ആ​ർ​മി​യി​ൽ സു​ബേ​ദാ​റാ​യി വി​ര​മി​ച്ചെ​ങ്കി​ലും സു​ജ​ൻ നാ​ട്ടു​കാ​ർ​ക്കും മ​റ്റും സ​ക​ല​ക​ലാ​വ​ല്ല​ഭ​ൻ ത​ന്നെ. ക​ല​യേ​യും കാ​യി​ക​രം​ഗ​ത്തേ​യും സ്നേ​ഹി​ക്കു​ന്ന​തു​പോ​ലെ സു​ജ​ൻ എ​പ്പോ​ഴും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഒ​ന്നു​ണ്ട്. അ​ന്യ​ന്‍റെ യാ​ത​ന​ക​ൾ അ​റി​ഞ്ഞ് അ​വ​രു​ടെ ക​ണ്ണീ​രൊ​പ്പു​ക എ​ന്ന സ​ഹ​ജീ​വി​സ്നേ​ഹം.
കൊ​ല്ലം ടി​കെ​എം കോ​ള​ജി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം പ​ത്തൊ​ന്പ​താ​മ​ത്തെ വ​യ​സി​ൽ ആ​ർ​മി​യി​ൽ മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ലേ​ക്കാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. 1988-89, 90-91 കാ​ല​യ​ള​വി​ൽ സ​ർ​വീ​സ​സ് വോ​ളി​ബോ​ൾ പ്ലെ​യ​റാ​യി​രു​ന്നു. 400 മീ​റ്റ​ർ അ​ത് ല​റ്റ് വെ​സ്റ്റേ​ൺ ക​മാ​ൻ​ഡും ആ​യി​രു​ന്നു. സ്പെ​ഷ​ൽ ഗാ​ത​ക് (ക​മാ​ൻ​ഡോ) ഇ​ൻ​ചാ​ർ​ജും ആ​യി​രു​ന്നു സു​ജ​ൻ. സ​ർ​വീ​സി​ലി​രു​ന്ന​പ്പോ​ഴും കു​ട്ടി​ക​ൾ​ക്കും മ​റ്റു​മാ​യി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു.
കാ​യി​ക​രം​ഗ​ത്തെ​ന്ന​പോ​ലെ ക​ല​യും എ​ഴു​ത്തു​മെ​ല്ലാം ചാ​ത്ത​ന്നൂ​ർ താ​ഴം നോ​ർ​ത്ത് തു​ണ്ടി​ൽ വീ​ട്ടി​ൽ സു​ജ​ന് ന​ന്നാ​യി വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഗാ​യ​ക​ൻ, ഗാ​ന​ര​ച​യി​താ​വ്, സ്ക്രി​പ്റ്റ് റൈ​റ്റ​ർ, സം​ഗീ​ത​സം​വി​ധാ​യ​ക​ൻ, അ​ഭി​നേ​താ​വ് എ​ന്നി​വ​യും കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. ഇ​വി​ടെ ഇ​ങ്ങ​നെ സ്വ​ർ​ഗം എ​ന്ന ടി​വി സീ​രി​യ​ലി​ൽ ജി.​കെ പി​ള്ള​യോ​ടൊ​പ്പ​മാ​ണ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്ന​ത്. തു​ട​ർ​ന്ന് നി​ര​വ​ധി ത​മി​ഴ്, മ​ല​യാ​ളം സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത് ഇ​പ്പോ​ൾ പ്ര​ദ​ർ​ശ​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഉ​യ​രെ എ​ന്ന ചി​ത്ര​ത്തി​ൽ എ​യ​ർ​ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ഓ​ഫീ​സ​റാ​യാ​ണ്.
ഇ​നി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ത​മി​ഴി​ലെ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ തി​രു​പ്പ​തി സാ​മി കു​ടും​ബം ആ​ണ്. ഇ​തി​ൽ പ്ര​ധാ​ന വേ​ഷ​മാ​ണ് സു​ജ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്ന ത​മി​ഴ് ചി​ത്ര​ങ്ങ​ളാ​യ പ​ശു​മാ​ട്, ന​ങ്കൂ​രം എ​ന്നി​വ​യി​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. പ​ഴ​യ​കാ​ല സി​നി​മാ​ക​ലാ​കാ​ര​ന്മാ​രു​ടെ ജീ​വി​തം പ​റ​യു​ന്ന തോ​രാ​യി​ക്ക​ട​വ് ജം​ഗ്ഷ​ൻ എ​ന്ന ചി​ത്ര​ത്തി​ലും സു​ജ​ന് ന​ല്ല വേ​ഷം ല​ഭി​ച്ചി​ട്ടു​ണ്ട്. സു​രേ​ന്ദ്ര​ൻ പ​യ്യാ​ര​ത്താ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.
കൂ​ടാ​തെ പ്ര​സാ​ദ് കി​ഷോ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ മ​റു​പി​റ​വി, ക​ന്ന​ട സൂ​പ്പ​ർ​സ്റ്റാ​ർ പു​നി​ത് രാ​ജ്കു​മാ​ർ ത​മി​ഴി​ലെ വി​ക്രം​പ്ര​ഭു എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്ന ബി​ഗ്ബ​ജ​റ്റ് സി​നി​മ​യി​ൽ സ​മു​ദ്ര​ക​നി​യു​ടെ കൂ​ടെ പ്ര​ധാ​ന​വേ​ഷം ചെ​യ്യു​ന്നു​ണ്ട്. മ​ണി​ര​ത്ന​ത്തി​ന്‍റെ അ​സോ​സി​യേ​റ്റും ത​മി​ഴി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​നു​മാ​യ അ​ശോ​ക് ചെ​യ്യു​ന്ന താ​യ്മ​ണ്ണേ ​വ​ണ​ക്കം എ​ന്ന ചി​ത്ര​ത്തി​ൽ സ​ത്യ​രാ​ജി​നും രോ​ഹി​ണി​ക്കു​മൊ​പ്പം നാ​യ​ക​ന്‍റെ വേ​ഷം ല​ഭി​ച്ച​താ​യി സു​ജ​ൻ പ​റ​യു​ന്നു.
പുറ്റിംഗൽ ദേവിയെകുറിച്ച് ഭക്തിഗാനവും പുറത്തിറക്കി. ഇ​താ​ദ്യ​മാ​യി എ​ന്ന പേ​രി​ൽ മ​ല​യാ​ളം ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച് ആ​ൽ​ബ​വും പു​റ​ത്തി​റ​ക്കി. കൂ​ടാ​തെ ഇ​തേ ഭാ​ഷ​ക​ളി​ൽ 350ഓ​ളം സി​നി​മാ​ഗാ​ന​ങ്ങ​ളും സു​ജ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 2007ൽ ​വി​ര​മി​ച്ച ശേ​ഷം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​നേ​ജ​രാ​യി ജോ​ലി​നോ​ക്കി. ഇ​പ്പോ​ൾ സി​നി​മാ​രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നു​ള്ള ശ്ര​മ​മാ​ണ്.
ആദിച്ചനല്ലൂർ ഗവ.യുപിഎസിലെ പൂർവ വിദ്യാർഥി സംഘടനയായ മഷിപ്പച്ചയുടെ നേതൃത്വത്തിൽ നിര്‌ധന വിദ്യാർഥികളുടെ വിദ്യാഭ്യാസവും ഏറ്റെടുത്ത് നടത്തിവരുന്നു.
രോ​ഗ​ങ്ങ​ളാ​ലും നോ​ക്കാ​ൻ ആ​ളി​ല്ലാ​തെ​യും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഒ​ട്ടേ​റെ അ​മ്മ​മാ​രേയും ആ​ലം​ബ​ഹീ​ന​രാ​യ പെ​ൺ​കു​ട്ടി​ക​ളേയും ഇ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ച്ചു​വ​രു​ന്നു. പരേതരായ മൈതീൻകുഞ്ഞ്-സൗദാബീവി എന്നിവരാണ് മാതാപിതാ ക്കൾ. ലാലിജയാണ് ഭാര്യ. അലിഷ സുജൻ മകളും ഡാൻസർകൂടിയായ അലിഫ് സുജൻ മകനുമാണ്.