വാ​ർ​ഷി​ക​വും മെ​രി​റ്റ് അ​വാ​ർ​ഡ് ദാ​ന​വും ന​ട​ന്നു
Wednesday, May 22, 2019 11:37 PM IST
ച​വ​റ: ശ്രീ​കു​മാ​ർ ക​ലാ സാം​സ്കാ​രി​ക സ​മി​തി​യു​ടെ നാ​ലാ​മ​ത് വാ​ർ​ഷി​ക​വും മെ​രി​റ്റ് അ​വാ​ർ​ഡ് ദാ​ന​വും ന​ട​ന്നു. ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം സി ​പി എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വോ​ഥാ​ന മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പി​ടി​ക്കാ​ൻ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ വി​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. സ്വാ​ഗ​തം പ​റ​ഞ്ഞു. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും, മെ​രി​റ്റ് അ​വാ​ർ​ഡ് ദാ​ന​വും എ​ൻ വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ ​നി​ർ​വഹി​ച്ചു. സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ചി​ന്താ ജെ​റോം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി ​പി എം ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ വി​ക്ര​മ കു​റു​പ്പ്, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡന്‍റ് ശ്യാം ​മോ​ഹ​ൻ, ര​മേ​ശ് എ​ന്നി​വ​ർ പ്രസംഗി​ച്ചു. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.