ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ഭർത്താവ് തൂ​ങ്ങി മ​രി​ച്ചു
Thursday, May 23, 2019 1:28 AM IST
കൊ​ട്ടാ​ര​ക്ക​ര : ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ കി​ണ​റി​ന്‍റെ തൂ​ണി​ൽ തൂ​ങ്ങി മ​രി​ച്ചു. ച​ക്കു​വ​ര​യ്ക്ക​ൽ ത​ല​ച്ചി​റ ശ​ശി​ധ​ര വി​ലാ​സ​ത്തി​ൽ ഗോ​പി (65) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. ഭാ​ര്യ ഉ​ഷ (60) യെ​യാ​ണ് ഇ​യാ​ൾ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ മ​ക്ക​ളു​ടെ വീ​ടു​ക​ളി​ലാ​യി മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​ള​യ​മ​ക​ൻ സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ഗോ​പി​യു​ടെ താ​മ​സം. മൂ​ത്ത മ​ക​ൻ ശ​ശി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ഭാ​ര്യ ഉ​ഷ​യു​ടെ താ​മ​സം.

ചൊ​വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ മു​ത്ത​മ​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഗോ​പി കൊ​ടു​വാ​ളു​കൊ​ണ്ട് ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം ഇ​ള​യ മ​ക​ന്‍റെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഇ​യാ​ൾ രാ​ത്രി​യോ​ടെ കി​ണ​റി​ന്‍റെ തൂ​ണി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ ഉ​ഷ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ക്ക​ൾ: ശ​ശി​ധ​ര​ൻ, സു​ജാ​ത, സു​രേ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, രാ​ജി, ര​ഞ്ജി​നി.