തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; ​സി​പി​എം അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന്
Sunday, May 26, 2019 11:10 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ‌

കൊ​ല്ലം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യം അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് കൊ​ല്ലം പോ​ള​യ​ത്തോ​ടി​ലെ പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​രും.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഈ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. സം​ഘ​ട​നാ ത​ല​ത്തി​ൽ ജി​ല്ല​യു​ടെ ചു​മ​ത​ല സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എ​ൻ.​ബാ​ഗോ​പാ​ലി​ന്ണ്. അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം സം​ബ​ന്ധി​ച്ച് സി​പി​എം ഇ​തു​വ​രെ സം​ഘ​ടാ​നാ ത​ല​ത്തി​ൽ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​യു​ടെ​യും നേ​താ​ക്ക​ളു​ടെ​യും ആ​ദ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. ജി​ല്ലാ​ത​ല​ത്തി​ൽ നേ​താ​ക്ക​ൾ ത​മ്മി​ൽ ചി​ല ആ​ശ​യ വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തി​യ​ത​ല്ലാ​തെ ഒ​രു വി​ല​യി​രു​ത്ത​ലും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത സ്ഥി​തി​ക്ക് ഇ​ന്ന​ത്തെ യോ​ഗ​ത്തി​ലെ ച​ർ​ച്ച​ക​ൾ അ​തീ​വ ഗൗ​ര​വ​മേ​റി​യ​താ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.
വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ബൂ​ത്തു​ത​ല​ത്തി​ൽ പാ​ർ​ട്ടി വി​ജ​യ​സാ​ധ്യ​ത​യു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പെ​രു​പ്പി​ച്ച ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്ക​രു​തെ​ന്ന് താ​ഴ​ത്തെ​ട്ടി​ൽ നേ​തൃ​ത്വം നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു.
ഇ​ത​നു​സ​രി​ച്ച് കെ.​എ​ൻ.​ബാ​ഗ​ലോ​പാ​ലി​ന് 60,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ അ​ന്തി​മ​മാ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.
ഇ​തി​നെ പാ​ടെ നി​രാ​ക​രി​ക്കു​ന്ന ഫ​ല​മാ​ണ് വോ​ട്ടെ​ണ്ണി​യ​പ്പോ​ൾ ഉ​ണ്ടാ​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ താ​ഴെ ത​ട്ടി​ൽ നി​ന്നു​ത​ന്നെ പ​രാ​ജ​യം അ​ള​ക്കാ​നും തി​ട്ട​പ്പെ​ടു​ത്താ​നു​മു​ള്ള തീ​രു​മാ​നം സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നും ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നും സ്ഥാ​നാ​ർ​ഥി​യു​ടെ പാ​രാ​ജ​യ കാ​ര​ണം വി​ല​യി​രു​ത്തി​യു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് തേ​ടി​യേ​ക്കും. അ​തോ​ടൊ​പ്പം ഏ​തെ​ല്ലാം മേ​ഖ​ല​ക​ളി​ൽ പാ​ർ​ട്ടി വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യി​ട്ടു​ണ്ട് എ​ന്ന കാ​ര​ണ​വും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കും. ച​വ​റ​യി​ൽ അ​ട​ക്കം ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ നി​ർ​ജീ​വ​മാ​യി​രു​ന്നു എ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ഇ​ത് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി എ​ടു​ക്കു​ന്ന കാ​ര്യ​വും യോ​ഗം പ​രി​ഗ​ണി​ച്ചേ​ക്കും.
മ​ന്ത്രി മ​ണ്ഡ​ല​മാ​യ കു​ണ്ട​റ​യി​ൽ അ​ട​ക്കം വോ​ട്ടു​ചോ​ർ‌​ച്ച ഉ​ണ്ടാ​യ​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഇ​ത് ബോ​ധ്യ​പ്പെ​ട്ടാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.
അ​തേ​സ​മ‍​യം തോ​ൽ​വി സം​ബ​ന്ധി​ച്ച് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ൽ ര​ഹ​സ്യ​മാ​യി വി​വ​ര​ങ്ങ​ൾ ശേ​ക​രി​ക്കു​ന്നു​മു​ണ്ട്. സി​പി​ഐ​യു​ടെ സി​റ്റിം​ഗ് മ​ണ്ഡ​ല​ങ്ങ​ളാ​യ ചാ​ത്ത​ന്നൂ​ർ, ച​ട​യ​മം​ഗ​ലം, പു​ന​ലൂ​ർ എ​ന്നി​വ ഇ​ള​കാ​ത്ത ഇ​ട​ത് കോ​ട്ട​ക​ളാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.
ഈ ​മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു​ഡി​എ​ഫി​നെ അ​പേ​ക്ഷി​ച്ച് വ​ള​രെ പി​ന്നാ​ക്കം പോ​യി. പു​ന​ലൂ​ർ മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെ മ​ണ്ഡ​ലം കൂ​ടി​യാ​ണ്. അ​വി​ടെ​യും ഏ​റെ പി​ന്നോ​ട്ടു​പോ​യ സ്ഥി​തി​ക്ക് ഇ​വി​ട​ങ്ങ​ളി​ലെ വോ​ട്ടു​ചോ​ർ​ച്ച പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.
പാ​ർ​ട്ടി കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ ​വോ​ട്ട​ർ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും വോ​ട്ട് യു​ഡി​എ​ഫി​നും കു​റെ വോ​ട്ടു​ക​ൾ ബി​ജെ​പി​ക്കും പോ​യ​താ​യും നേ​തൃ​ത്വം സം​ശ​യി​ക്കു​ന്നു. ഇ​തു​കൂ​ടാ​തെ പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളും ക​ന്നി​വോ​ട്ട​ർ​മാ​രും നി​ഷ്പ​ക്ഷ​മ​തി​ക​ളും എ​ൽ‌​ഡി​എ​ഫി​നെ കൈ​വി​ട്ട​താ​യും സി​പി​എം അ​നു​മാ​നി​ക്കു​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ശ​ബ​രി​മ​ല വി​ഷ​യം സ്വാ​ധീ​നി​ച്ചു​വെ​ന്ന് നേ​താ​ക്ക​ൾ പ​ര​സ്യ​മാ​യി പ​റ​യു​ന്നി​ല്ലെ​ങ്കി​ലും ര​ഹ​സ്യ​മാ​യി അ​വ​ർ സ​മ്മ​തി​ക്കു​ന്നു. ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം ആ​യി​രു​ന്നെ​ങ്കി​ലും അ​തി​ന്‍റെ പ്ര​യോ​ജ​നം കൊ​ല്ല​ത്തെ സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് വി​ല‍​യി​രു​ത്ത​ൽ.
അ​തേ​സ​മ​യം ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ സ്വാ​ധി​നി​ച്ചു എ​ന്ന് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യും മ​ക​ൻ കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ​യും പ​ര​സ്യ​മാ​യി വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു. മോ​ദി​വി​രു​ദ്ധ​രാ​യ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ കൂ​ടി ല​ഭി​ച്ച​താ​ണ് യു​ഡി​എ​ഫി​ന് വ​ൻ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ൻ കാ​ര​ണം.
ഇ​ട​തു​മു​ന്ന​ണി തെ​റ്റു​ക​ൾ തി​രു​ത്തി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നാ​ണ് പി​ള്ള ഗ്രൂ​പ്പ് പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം സം​സ്ഥാ​ന എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ അ​വ​ർ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്യും.
ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ​യും മ​ക​ന്‍റെ​യും അ​ഭി​പ്രാ​യ പ്ര​ക​ട​നം അ​ട​ക്ക​മു​ള്ള​വ ഇ​ന്ന​ത്തെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്യാ​ൻ ഇ​ട​യു​ണ്ട്.