യു​വാ​ക്ക​ൾ ക​ല്ല​ട​യാ​റ്റി​ൽ മു​ങ്ങി മ​രി​ച്ചു
Monday, May 27, 2019 12:59 AM IST
പു​ന​ലൂ​ർ: ക​ല്ല​ട​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ പു​ന​ലൂ​ർ തൊ​ളി​ക്കോ​ട് ഫ​യ​ർ സ്റ്റേ​ഷ​ൻ ക​ട​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യാം​കു​ളം ഈ​ട്ടി​വി​ള വീ​ട്ടി​ൽ പ്ര​തീ​ഷ് (34), ര​ശ്മി ഭ​വ​നി​ൽ ശ്യം ​കൃ​ഷ്ണ​ൻ(28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​ണ്. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഇ​വ​രെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ തി​ര​ക്കി ആ​റ്റു​ക​ട​വി​ൽ എ​ത്തി​യ​പ്പോ​ൾ ആ​ണ് ഇ​രു​വ​രും അ​പ​ക​ട​ത്തി​ലാ​യ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.