ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​നു മു​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ണു
Wednesday, June 12, 2019 11:28 PM IST
ച​വ​റ: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണു. വീ​ട്ടി​നു​ള്ളി​ൽ പാ​ച​കം ചെ​യ്തു കൊ​ണ്ടി​രു​ന്ന വീ​ട്ട​മ്മ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

തെ​ക്കും​ഭാ​ഗം ന​ടു​വ​ത്തു​ച്ചേ​രി വ​ട​ക്കേ കു​ന്തി​ത്തോ​ടി​ൽ സു​ഭ​ഗ​ന്‍റെ വീ​ട്ടി​ലെ മേ​ൽ​ക്കു​ര​യി​ലേ​ക്കാ​ണ് മ​ര​ങ്ങ​ൾ വീ​ണ​ത്. ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം. ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ഴു​ക​യാ​യി​രു​ന്നു.

വ​ലി​യ ശ​ബ്ദം കേ​ട്ട​തോ​ടെ അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്തു കൊ​ണ്ടി​രു​ന്ന സു​ഭ​ഗ​ന്‍റെ ഭാ​ര്യ രാ​ധ ഓ​ടി മാ​റി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. പ്ലാ​വ്, അ​ട​യ്ക്കാ​മ​രം, തെ​ങ്ങ് എ​ന്നി​വ​യാ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് വീ​ണ​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ൽ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് വീ​ണ് കി​ട​ന്ന മ​ര​ങ്ങ​ൾ വീ​ട്ടു​കാ​ർ മു​റി​ച്ചു​മാ​റ്റി.