കാ​ർ​ട്ടൂ​ൺ മ​ത്സ​ര​ത്തി​ന്‍റെ മ​റ​വി​ൽ ക്രി​സ്തീ​യ​ത​യെ ആ​ക്ഷേ​പി​ക്കു​ന്നു: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് (എം)
Wednesday, June 12, 2019 11:46 PM IST
പ​ത്ത​നാ​പു​രം: മ​ത​ചി​ഹ്ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന കാ​ർ​ട്ടൂ​ണി​ന് കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി കാ​ർ​ട്ടൂ​ൺ അ​വാ​ർ​ഡ് ന​ൽ​കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്(​എം) ജി​ല്ലാ ക​മ്മി​റ്റി. ക്രി​സ്തീ​യ പ്ര​തീ​ക​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ല​ളി​ത​ക​ല അ​ക്കാ​ദ​മി പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന കാ​ർ​ട്ടൂ​ൺ അ​ങ്ങേ​യ​റ്റം പ്ര​കോ​പ​ന​പ​ര​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണ്.
ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷം ഇ​ല​ക്ഷ​നി​ൽ ഒ​പ്പം നി​ന്നി​ല്ല എ​ന്ന് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ ആ​ണോ കാ​ർ​ട്ടൂ​ൺ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നി​ലു​ള്ള പ്ര​ചോ​ദ​നം എ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ക്രൈ​സ്ത​വ വി​ശ്വാ​സ പ്ര​തീ​ക​മാ​യ അം​ശ​വ​ടി​യി​ലു​ള്ള കു​രി​ശി​നു പ​ക​രം അ​പ​മാ​ന​ക​ര​മാ​യ ചി​ഹ്നം വ​ര​ച്ച് അ​വ​ഹേ​ളി​ച്ചി​രി​ക്കു​ന്നു.
മെ​ത്രാ​ന്‍റെ കൈ​യി​ലു​ള്ള അം​ശ​വ​ടി അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യു​ടെ അ​ധി​കാ​ര​ത്തെ​യും കു​രി​ശി​നെ​യും ആ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ആ ​പ്ര​തീ​ക​ത്തെ ഏ​റ്റ​വും നി​ന്ദ്യ​മാ​യി ആ​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​വി​ക​ട ചി​ത്ര​ത്തി​നാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ർ​ക്കാ​ർ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്ന​ത്.
പു​ര​സ്കാ​രം പി​ൻ​വ​ലി​ച്ചു ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ദു​രു​പ​യോ​ഗി​ച്ച് അ​തി​നും പൊ​തു​സ​മൂ​ഹ​ത്തോ​ടും മ​ത പ്ര​തീ​ക​ത്തെ അ​പ​മാ​നി​ച്ച​തി​ന് ക്രി​സ്തീ​യ സ​മൂ​ഹ​ത്തോ​ടും മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ടി ​ഡി​ക്രൂ​സ് ആ​വ​ശ്യ​പ്പെ​ട്ടു.