പച്ചത്തുരുത്ത് പദ്ധതിക്ക് മികവുറ്റ പിന്തുണയുമായി തദ്ദേശസ്ഥാപനങ്ങള്‍
Wednesday, June 12, 2019 11:46 PM IST
കൊല്ലം: ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​തി​നും ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ മ​ര​ങ്ങ​ള്‍, ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ന​ട്ടു വ​ള​ര്‍​ത്തു​ന്ന​തി​നാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ മി​ക​ച്ച തു​ട​ക്കം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യാ​ണ് പ്ര​വ​ര്‍​ത്ത​നം. പ​ഞ്ചാ​യ​ത്തു​ക​ള്‍ തോ​റും ചെ​റു​വ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മാ​യി.
കൊ​ട്ടി​യം അ​നി​മേ​ഷ​ന്‍ സെ​ന്‍ററി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ 36 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു സ്ഥാ​പ​ന​ങ്ങ​ള്‍, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി വ​ന​ത്തി​ന്‍റെ സ​വി​ഷേ​ത​ക​ള്‍ രൂ​പ​പ്പെ​ടു​ത്തി തു​ട​ര്‍ സം​ര​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള രീ​തി​ക​ളാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, കു​ടും​ബ​ശ്രീ മി​ഷ​ന്‍, സാ​മൂ​ഹ്യ വ​ന​വ​ല്‍​ക്ക​ര​ണ വ​കു​പ്പ്, കൃ​ഷി വ​കു​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ​യും പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​മാ​ണ് പ​ദ്ധ​തി നി​ര്‍​വ​ഹ​ണം. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ശി​ല്‍​പ​ശാ​ല​ക​ള്‍ ന​ട​ത്തു​ന്ന​തി​നും വാ​ര്‍​ഡ് ത​ല പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജ്ജി​ത​മാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.
ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ലൈ​ല പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ല സ​ലീം ലാ​ല്‍ അ​ധ്യ​ക്ഷ​യാ​യി. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ് ഐ​സ​ക്, റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ൺ‍ ടി ​രാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
എ​ന്‍ആ​ര്‍ഇ​ജിഎ​സ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​ച്ച് സ​ഫീ​ര്‍, ബ​യോ​ഡൈ​വെ​ഴ്‌​സി​റ്റി ബോ​ര്‍​ഡ് ജി​ല്ലാ കോ ​ഓ​ര്‍​ഡ​നേ​റ്റ​ര്‍ പ്ര​ഫ പി ​രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ്, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സു​രേ​ഷ്, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ന്‍ സ്മി​ത വി ​നാ​യ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.